Kerala

സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തികളെ അധിക്ഷേപിക്കുന്നത് ഹോബി !! കഴിഞ്ഞ കൊല്ലം അധിക്ഷേപിച്ചത് മുന്‍ മന്ത്രിയായ എംഎൽഎയെ; എന്നിട്ടും കടുത്ത നടപടിയില്ലാതെ തിരികെ കസേരയിലെത്തി; എ.പവിത്രനെതിരെ ഉള്ളത് ഗുരുതരാരോപണങ്ങൾ

കാഞ്ഞങ്ങാട്∙ അഹമ്മദാബാദിൽ വിമാന അപകടത്തിൽപെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസിൽദാർ എ.പവിത്രൻ മുമ്പും സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യക്തികളെ അധിക്ഷേപിച്ചിരുന്നതായി വിവരം.

കാഞ്ഞങ്ങാട് എംഎല്‍എയും മുന്‍ മന്ത്രിയുമായ ഇ ചന്ദ്രശേഖരനെതിരെ ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അഗം കൂടിയായ പവിത്രൻ കഴിഞ്ഞ വർഷം സസ്പെൻഷൻ നടപടി നേരിട്ടിരുന്നു.

അധിക്ഷേപ പോസ്റ്റുസംബന്ധിച്ച് ചന്ദ്രശേഖരന്‍ കളക്ടര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെ പോസ്റ്റ് പിന്‍വലിച്ച പവിത്രന്‍ തെറ്റ് സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞ് വിശദീകരണവും നല്‍കിയിരുന്നു. എന്നാല്‍ ഇതിനു മുന്‍പ് പലതവണ വ്യക്തികളെ അധിക്ഷേപിക്കുന്ന രീതിയില്‍ പവിത്രന്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നുവെന്നും അന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും വീണ്ടും ഇത്തരത്തിലുള്ള പോസ്റ്റിട്ടത് അച്ചടക്ക ലംഘനവും റവന്യൂ വകുപ്പിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്നതാണെന്നും കലക്ടറുടെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വിശദീകരിച്ചിരുന്നു. ആ വ്യക്തിയാണ് വീണ്ടും അധിക്ഷേപവുമായി എത്തുന്നത്.

മന്ത്രി കെ രാജനെ പിന്തുണയ്ക്കുന്ന ജോയിന്റ് കൗണ്‍സിലിന്റെ ഭാഗമായിരുന്നു ഇയാള്‍. മുന്‍ മന്ത്രിയെ അതിക്രൂരമായി അധിക്ഷേപിച്ചതിന് സസ്‌പെന്‍ഷനിലായിട്ടും മാസങ്ങള്‍ക്ക് ശേഷം അതേ കസേര തന്നെ നല്‍കി. റവന്യൂ മന്ത്രിയുടെ ഓഫീസില്‍ ഇയാള്‍ക്കുണ്ടായിരുന്ന സ്വാധീനം മൂലമാണ് കർശന നടപടികൾ ഉണ്ടാകാതിരുന്നത് എന്നും ആരോപണമുണ്ടായിരുന്നു.

അതേസമയം വിമാനദുരന്തത്തിൽ മരിച്ച രഞ്ജിതയ്‌ക്കെതിരായ അശ്ലീല പരാമർശത്തിൽ എ പവിത്രനെ ജോലിയിൽ നിന്ന് പിരിച്ചു വിടാൻ ജില്ലാ കളക്ടർ സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ട്.

Anandhu Ajitha

Recent Posts

ഓസ്‌ട്രേലിയയിൽ നടന്ന ഇസ്ലാമിക ഭീകരാക്രമണം: മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് ഇസ്രായേൽ|BONDI BEACH ATTACK

ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…

45 minutes ago

60 കൊല്ലങ്ങൾക്ക് മുമ്പ്, ഹിമാലയത്തിൽ വച്ച് സിഐഎയ്ക്ക് നഷ്ടപ്പെട്ട ആണവ ഉപകരണം!!!ഗംഗാ നദീ തടത്തിലെ ജനങ്ങൾ വൻ അപകടത്തിൽ ?? മൂടി വച്ച സത്യം !!!!

ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…

1 hour ago

അതിജീവിതയ്‌ക്കെതിരായ സൈബർ അധിക്ഷേപ കേസ് ! ഉപാധികളോടെ രാഹുൽ ഈശ്വറിന് ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്…

1 hour ago

1987 ലെ അഹമ്മദാബാദ് കോർപ്പറേഷൻ തെരഞ്ഞെടുപ്പ് മോദി എടുത്തുപറയാൻ കാരണമുണ്ട് I MODI RAJEEV TALKS

മോദിയുടെ പൂർണ്ണ ശ്രദ്ധ ഇനി കേരളത്തിലേക്ക് ! കേരളം പിടിക്കാൻ രാജീവിന് നൽകിയ സമയമെത്ര ? കേരളത്തിൽ ബിജെപി നടപ്പാക്കാൻ…

2 hours ago

ബോണ്ടി ബീച്ച് ജിഹാദിയാക്രമണം ! ജൂതമത വിശ്വാസികൾക്കെതിരെ വെടിയുതിർത്തത് പാകിസ്ഥാൻകാരായ ബാപ്പയും മകനും ; ആറ് വർഷം മുമ്പേ ഐഎസുമായി ബന്ധം സ്ഥാപിച്ചിരുന്നതായി സംശയം; കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ…

2 hours ago

പഹൽഗാം ഭീകരാക്രമണത്തിൽ എൻ ഐ എ കുറ്റപത്രം ഇന്ന് I PAHALGAM CHARGESHEET

പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ !…

4 hours ago