ദില്ലി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ 96ാം ജന്മവാര്‍ഷികസ്മരണയില്‍ സദ്ഭരണ ദിനം ആചരിച്ച് കേന്ദ്ര സര്‍ക്കാര്‍ . രാവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തരമന്ത്രി അമിത്ഷാ , സ്പീക്കര്‍ ഓം ബിര്‍ല തുടങ്ങിയവര്‍ അടല്‍ സ്മൃതി മണ്ഡപമായ സാദേവ് അടലിലെത്തി പുഷ്പാര്‍ച്ചന നടത്തി.
അദ്ദേഹത്തിന് ആദരമര്‍പ്പിക്കുന്നതിനായി പണികഴിപ്പിച്ച വെങ്കല പ്രതിമയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന്
നാടിന് സമര്‍പ്പിക്കും. ഉത്തര്‍പ്രദേശ് സെക്രട്ടേറിയേറ്റായ ലോക്ഭവന് മുന്നില്‍ നിര്‍മ്മിച്ച വെങ്കല പ്രതിമയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ വരവ് കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഉത്തര്‍പ്രദേശില്‍ ഒരുക്കിയിട്ടുള്ളത്.
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗവര്‍ണര്‍ ആനന്ദീബെന്‍ പട്ടേല്‍ എന്നിവരും പ്രതിമാ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. വാജ്പേയുടെ പേരില്‍ സ്ഥാപിക്കാനൊരുങ്ങുന്ന മെഡിക്കല്‍ കോളേജിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
1998 മുതല്‍ 2004 വരെയാണ് അടല്‍ ബിഹാരി വാജ്പേയി ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നത്. അദ്ദേഹത്തിന്റെ ജന്‍മദിനം രാജ്യമാകെ സദ്ഭരണ ദിനമായാണ് ആചരിക്കുന്നത്.
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…
ശാസ്തമംഗലത്ത് വാർഡ് കൗൺസിലർക്കായി അനുവദിച്ചിരുന്ന നഗരസഭാ ഓഫീസ് വർഷങ്ങളോളം വാടക നൽകാതെ കൈവശം വച്ചുവെന്ന ആരോപണത്തെ തുടർന്ന് വി.കെ. പ്രശാന്ത്…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണത്തിൽ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു.കഴിഞ്ഞ 18 ദിവസത്തിനിടെ മാത്രം ഏഴ് ഹിന്ദുക്കൾ…