Featured

മലബാർ കലാപത്തെയും വാരിയംകുന്നനെയും വെള്ളപൂശുന്ന നെഹ്‌റു യുവ കേന്ദ്ര സംസ്ഥാന ഡെപ്യൂട്ടി ഡയറക്ടർക്കെതിരെ ശക്തമായി പ്രതിഷേധിച്ച് എബിവിപി

കേന്ദ്ര യുവജനകാര്യ സ്പോർട്സ് മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സംവിധാനമാണ് നെഹ്‌റു യുവ കേന്ദ്ര. അതിന്റെ ഉന്നത സ്ഥാനത്ത് ഇരുന്ന് കൊണ്ട് മാപ്പിള ലഹള പോലൊരു ഹിന്ദു വംശഹത്യയെ മഹത്വവൽക്കരിക്കുകയും അതിന്റെ നേതാക്കളായ മതഭ്രാന്തന്മാരെ വാഴ്ത്തി പാടുകയും അത് ചോദ്യം ചെയ്യുന്ന വോളന്റീർമാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന അലി സബ്രിന്റെ ധിക്കാരപരമായ നടപടികൾ വച്ചു പൊറുപ്പിക്കാവുന്നതല്ല.യഥാർത്ഥത്തിൽ ICHR ന്റെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക ആചരണമായ ആസാദി കാ അമൃത് മഹോത്സവ് എന്ന പരിപാടിയെ മലബാർ മേഖലയിൽ മാപ്പിള ലഹളയുടെ നൂറാം വാർഷികാചാരണം ആക്കി മാറ്റാനാണ് അലി സബ്രിൻ ശ്രമിച്ചു വരുന്നത്. ഈ പദ്ധതിയുടെ ഭാഗമായാണ് മലപ്പുറം ജില്ലയിലെ അമൃത് മഹോത്സവത്തിന്റെ ആഘോഷം പൂക്കോട്ടൂർ യുദ്ധ സ്മാരകത്തിൽ വെച്ച് നടത്താൻ തീരുമാനിച്ചത്.


സമാന രീതിയിലാണ് കോഴിക്കോട് ജില്ലയിലെ പരിപാടിയും ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നറിയാൻ സാധിച്ചിട്ടുള്ളത്. ICHR സംഘടിപ്പിക്കുന്ന പരിപാടിയിൽ മാപ്പിള ലഹളക്കാർ സ്വാതന്ത്ര്യ സമര സേനാനികൾ അല്ല എന്ന ICHR ന്റെ തന്നെ പഠന റിപ്പോർട്ടിനെ തള്ളി പറഞ്ഞു കൊണ്ട് മാപ്പിള ലഹളയും വാഗൻ ട്രാജഡിയും മാറ്റി നിർത്തി കൊണ്ട് സ്വാതന്ത്ര്യത്തിന്റെ വാർഷികം ആചാരിക്കാൻ സാധ്യമല്ല എന്ന് വോളന്റീർ ഗ്രൂപ്പിൽ അലി സബ്രിൻ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ചോദ്യം ചെയ്ത വോളന്റീർമാരോട് ‘എന്റെ കീഴിലുള്ള നിങ്ങളെ തെളിവ് തന്നു ബോധ്യപ്പെടുത്താൻ ഞാൻ ഒരുക്കമല്ല’ എന്ന ധാർഷ്ട്യപൂർണ്ണമായ സമീപനമാണ് സബ്രിൻ സ്വീകരിച്ചിട്ടുള്ളത്. എൻ.വൈ.കെ പോലൊരു യുവജന സന്നദ്ധ സംഘടനയുടെ തലപ്പത്തിരിക്കാൻ താൻ ഒരു നിലയ്ക്കും യോഗ്യനല്ലെന്ന് തെളിയുക്കുന്നതാണ് സബ്രിന്റെ പെരുമാറ്റവും ശൈലിയും. കേന്ദ്രത്തിൽ ഭരണം മാറിയത് അറിയാത്തത് പോലെ നെഹ്‌റു യുവ കേന്ദ്രയെ ഇപ്പോളും ഒരു കോൺഗ്രസ്സ് യുവജന സംഘടന ആയി കൊണ്ട് നടക്കാനാണ് സബ്രിന്റെ ശ്രമമെന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്. മലപ്പുറം കോഴിക്കോട് ജില്ലകളിൽ ഒന്നും വർഷങ്ങളായി തുടരുന്ന കോർഡിനേറ്റർമാരെ മാറ്റി പുതിയ ആളുകൾക്ക് ചുമതല നൽകാൻ പോലും എൻ.വൈ.കെ തയ്യാറായിട്ടില്ല.


മലപ്പുറം ജില്ലയിലെ 30 വോളന്റീർമാരിൽ വെറും നാല് പേർ മാത്രമാണ് ഇപ്പോളും എ.ബി.വി.പി പ്രവർത്തകരെന്നതും, ബാക്കിയുള്ളവർ എല്ലാം കെ.എസ്.യു – എം.എസ്.എഫ് പ്രവർത്തകർ തന്നെയാണെന്നതും അവഗണിക്കാവുന്ന പ്രശ്നമല്ല. കേന്ദ്ര സർക്കാരിൽ നിന്ന് വൻ തോതിൽ ഫണ്ടും ഗ്രാന്റും ഒക്കെ വാങ്ങി പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തനം നടത്താനും മത വെറിയും വർഗ്ഗീയതയും പ്രചരിപ്പിക്കാനും ഹിന്ദുവിരുദ്ധത ആഘോഷിക്കാനും വംശഹത്യകളെ ആചാരിക്കാനുമായി മാത്രം നെഹ്‌റു യുവ കേന്ദ്രക്ക് ഒരു ഡെപ്യൂറി ഡയറകടറെ ഇവിടെ ആവശ്യമില്ല. ഈ വിഷയത്തിൽ എബിവിപി എബിവിപി ദേശീയ നിർവാഹക സമിതി അംഗം വിഷ്ണു ഗോമുഖം പ്രതികരിച്ചു.

മലബാർ കലാപത്തെയും വാരിയൻകുന്നനെയും വെള്ളപൂശുന്ന രീതിയിൽ ഔദ്യോഗിക ഗ്രൂപ്പുകളിൽ നിർദ്ദേശം നൽകിയ നെഹ്റു യുവ കേന്ദ്ര സംസ്ഥാന ഡെപ്യൂട്ടി ഡയറക്ടർ അലി സാബ്രിനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എബിവിപി നെഹ്റു യുവ കേന്ദ്ര സംസ്ഥാന കാര്യാലയത്തിന് മുന്നിൽ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര സർക്കാർ തന്നെ മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ല എന്ന രീതിയിലുള്ള പഠനറിപ്പോർട്ടുകൾ പുറത്തുവിട്ട സാഹചര്യത്തിൽ കേന്ദ്രസർക്കാറിനെ പോലും വെല്ലുവിളിക്കുന്ന രീതിയിലാണ് ഈ ഉദ്യോഗസ്ഥൻ പ്രവർത്തിക്കുന്നത് എന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് എബിവിപി ദേശീയ നിർവാഹക സമിതി അംഗം വിഷ്ണു ഗോമുഖം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തിന് ഭാഗമായി കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന ആസാദി ക അമൃത് മഹോത്സവ് എന്ന പരിപാടിയെ മലബാർ കലാപത്തിന് നൂറാം വാർഷികാചാരണം ആക്കി മാറ്റാൻ ആണ് അലി സാ ബ്രിൻ ശ്രമിച്ചു വരുന്നത്. പ്രതിഷേധത്തിൽ എബിവിപി സംസ്ഥാന സമിതി അംഗങ്ങളായ സ്റ്റെഫിൻ സ്റ്റീഫൻ, ഗ്രീഷ്മ എം തമ്പി എന്നിവർ സംസാരിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

4 hours ago

പ്രതിസന്ധികള്‍ക്കിടയിലും കരുത്തുകാട്ടി ഭാരതം. മോദിയുടെ ഊര്‍ജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…

5 hours ago

കേരളത്തിലെ സഹകരണ മാതൃകയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. സഹകരണ മന്ത്രിയ്ക്ക് ദില്ലിയിലേക്ക് ക്ഷണം. അമിത് ഷായുടെ മുന്നില്‍ കരുവന്നൂര്‍ വിഷയം ഉന്നയിച്ച് സുരേഷ് ഗോപി

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…

6 hours ago

പകല്‍ക്കൊള്ളയുടെ കൊച്ചി മോഡല്‍. കെ.എസ്.ഇ.ബി.യെ ഞെട്ടിച്ച് 3.14 കോടിയുടെ വൈദ്യുതി മോഷണം

കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…

13 hours ago

നേര് പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് ലൂപ്പ് ലൈന്‍. മുട്ടില്‍ മരംമുറി കേസ് പുറത്തു കൊണ്ടുവന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ ധനേഷ് കുമാറിനെ സ്ഥലംമാറ്റിയത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്.ക്ലീന്‍ ട്രാക്കുള്ള ഉദ്യോഗസ്ഥനെ തളയ്ക്കാന്‍ വന്‍ നീക്കം.

സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…

14 hours ago

ആഡംബര റീലുകളില്‍ വീണത് കോടികള്‍. ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിയുടെ വിദേശ ജോലി തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥ

വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…

15 hours ago