അപകട സ്ഥലത്ത് നിന്നുള്ള ദൃശ്യം
പത്തനംതിട്ട കോന്നിയിലെ പാറമടയിലുണ്ടായ അപകടത്തിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പാറകൾക്കിടയിൽ അകപ്പെട്ടു. പാറ നീക്കംചെയ്യുന്നതിനിടെ ഹിറ്റാച്ചിയ്ക്ക് മുകളിലേയ്ക്ക് ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. ഹിറ്റാച്ചി ഓപ്പറേറ്ററും സഹായിയുമാണ് അപകടത്തില്‍പ്പെട്ടത്. ഹിറ്റാച്ചി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.
ജാര്‍ഖണ്ഡ്, ഒറീസ സ്വദേശികളാണ് കുടുങ്ങിക്കിടക്കുന്നത്. പാറ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇവരെ പുറത്തെടുക്കാനുള്ള ശ്രമം നടക്കുകയാണ്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം. അപകടം നടന്ന സ്ഥലത്തേക്ക് എത്തിച്ചേരാൻ വഴികളില്ലാത്തതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. പാറ അടർന്നു വീഴുന്നത് തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രയാസകരമാണ്. ദേശീയ ദുരന്തര നിവാരണ സേന അപകടസ്ഥലത്തേക്ക് തിരിച്ചുവെന്നാണ് വിവരം
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…