തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യത്തൊഴിലാളികളുടെ ബൈക്ക് റാലിക്കിടെ അപകടം. സമരത്തിന് ഐക്യദാർഢ്യവുമായി നടത്തിയ ബൈക്ക് റാലിയിൽ പങ്കെടുത്തവർ അപകടത്തിൽപ്പെട്ടു. ടോൾ പ്ലാസയിലെ ഗേറ്റ് അപ്രതീക്ഷിതമായി അടഞ്ഞതാണ് അപകട കാരണം.റാലിയിൽ പങ്കെടുത്ത ബൈക്കുകൾ അപകടത്തിൽപ്പെട്ട് മറിഞ്ഞുവീഴുകയായിരുന്നു.
തിരുവല്ലം-കോവളം റൂട്ടിലെ ടോൾ പ്ലാസയിലാണ് അപകടമുണ്ടായത്. ഇരുചക്രവാഹനത്തിൽ വരുമ്പോൾ അപ്രതീക്ഷിതമായി അടഞ്ഞ ഗേറ്റിന്റെ ഭാഗം തലയിൽ ഇടിക്കുകയും നിയന്ത്രണം വിട്ട വാഹനം തെന്നിമാറി മറിയുകയുമായിരുന്നു. റാലിയിൽ തൊട്ടുപിന്നാലെ വന്ന വാഹനങ്ങളിൽ ചിലതും മറിഞ്ഞു.
പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരെ പ്രാഥമിക ചികിത്സനൽകി വിട്ടയച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ പൂന്തുറ സ്വദേശി ഇപ്പോഴും ആശുപത്രിയിലാണ്. റാലിയിൽ പങ്കെടുത്തവർ ഭൂരിഭാഗംപേരും ഹെൽമറ്റ് ധരിച്ചിരുന്നില്ല.
തലസ്ഥാന ജില്ലയില്‍ മേയറുടെ മൂക്കിനു താഴെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ജനവാസമേഖലയില്‍ മൃഗങ്ങളെ പരസ്യമായി കശാപ്പ് ചെയ്ത് വിതരണം ചെയ്യാനുള്ള നീക്കങ്ങള്‍…
ദില്ലി : നീറ്റ് പരീക്ഷയിൽ 2 ഇടങ്ങളിൽ ക്രമക്കേട് നടന്നെന്ന് വിവരം ലഭിച്ചതായി കേന്ദ്രമന്ത്രി ധർമ്മേന്ദ്രപ്രധാൻ. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും…
കോഴിക്കോട് : ഏറാമലയിലെ ഷബ്നയുടെ മരണത്തിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. യുവതിയെ മരണത്തിലേക്ക് തള്ളി വിട്ടത് ഭർതൃ വീട്ടുകാരുടെ…
മുംബൈ : എൻഡിഎ സർക്കാരിന് മഹാ വികാസ് അഘാഡിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി. എൻഡിഎ…
ഇടത് വലത് മുന്നണികൾ കേരളത്തിൽ മുസ്ലീം പ്രീണനം നടത്തുന്നു! ആഞ്ഞടിച്ച് വെള്ളാപ്പള്ളി |Vellapally Natesan
ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഋഷി സുനകിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടി ? |rishi sunak