Kerala

പാലക്കാട് നല്ലേപ്പിള്ളിയില്‍ ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

പാലക്കാട്: നല്ലേപ്പള്ളിയില്‍ ടൂറിസ്റ്റ് ബസ് വയലിലേക്ക് മറിഞ്ഞു. 40ഓളം പേര്‍ക്ക് പരിക്കേറ്റതായിയാണ് വിവരം. ബെംഗളൂരുവില്‍നിന്ന് കൊട്ടാരക്കരയിലേക്കുവന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ട്. തിങ്കളാഴ്ച പുലര്‍ച്ചെ നാലിന് ആയിരുന്നു അപകടം. പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ബസ് നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം

ഞായറാഴ്ച രാത്രി ബെംഗളൂരുവില്‍നിന്ന് പാലക്കാട്ടേക്ക് തിരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. നാല്‍പ്പതോളം പേരാണ് ബസ്സിലുണ്ടായിരുന്നത്. ബസ്സിന്റെ ചില്ലുകള്‍ പൊട്ടിച്ചാണ് പരിക്കേറ്റവരില്‍ പലരെയും നാട്ടുകാര്‍ പുറത്തെടുത്തത്. പിന്നീട് അഗ്‌നിശമന സേനയെത്തി ബസ് ക്രെയിന്‍ ഉപയോഗിച്ച്‌ ഉയര്‍ത്തി മുഴുവന്‍ പേരെയും പുറത്തെത്തിച്ചു.ബെംഗളൂരുവില്‍നിന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് വരുന്ന ബസ്സുകള്‍ സാധാരണ വാളായാര്‍ വഴിയാണ് സഞ്ചരിക്കുന്നത്. എന്നാല്‍, അപകടത്തില്‍പ്പെട്ട ബസ് ചിറ്റൂര്‍ ഭാഗത്തുകൂടി വന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.

admin

Recent Posts

മൂന്നാമതും മോദിയെത്തിയാൽ ! ഈ മൂന്ന് മേഖലകളിൽ ഉണ്ടാകുക സ്വപ്നസമാനമായ കുതിച്ചുച്ചാട്ടം !

മുംബൈ : ഹാട്രിക് വിജയവുമായി നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലേറുമെന്ന ശക്തമായ സൂചനകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന…

24 mins ago

വീണ്ടും ബോംബ് ഭീഷണി !പാരിസിൽ നിന്നുള്ള വിസ്താര വിമാനം അടിയന്തരമായി നിലത്തിറക്കി

മുംബൈ: ബോംബ് ഭീഷണിയെത്തുടർന്ന് വീണ്ടും വിസ്താര എയര്‍ലൈന്‍സ് വിമാനം താഴെയിറക്കി. പാരിസില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട വിസ്താര എയര്‍ലൈന്‍സിന്റെ വിമാനമാണ് ഇന്ന്…

36 mins ago

ജാമ്യകാലാവധി അവസാനിച്ചു!കെജ്‌രിവാൾ തിഹാർ ജയിലിൽ കീഴടങ്ങി

ദില്ലി : മദ്യനയക്കേസിൽ കോടതി അനുവദിച്ച ജാമ്യകാലാവധി അവസാനിച്ചതോടെ അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിൽ തിരിച്ചെത്തി. രാജ്ഘട്ടിൽ കുടുംബത്തോടൊപ്പം മഹാത്മാ…

39 mins ago

പിണറായി വിജയനെന്ന ക്യാപ്റ്റൻ ഈ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ ?

മുസ്ലിം പ്രീണനത്തിനെതിരെ കേരളത്തിലെ സിപിഎമ്മിൽ കൂട്ടക്കലാപത്തിന് സാധ്യത I EDIT OR REAL

1 hour ago