Srilankan-crisis-5-death-200-accident-fire-attack-on-house
വടകര താലൂക്ക് ഓഫീസില്‍ തീ വെച്ച കേസില്‍ കസ്റ്റഡിയിലുള്ള ആന്ധ്രാപ്രദേശ് സ്വദേശി സതീഷ് നാരായണന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിചിത്ര വാദമാണ് തീവെച്ചതിനു കാരണമായി സതീഷ് പറഞ്ഞത്. തീ കത്തുന്നത് കാണാന്‍ നല്ല ഹരമാണെന്നും അതിനാലാണ് തീയിട്ടതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
പ്രതിയെ ഇന്നലെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായായിരുന്നു ഇയാള്‍ സംസാരിച്ചത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് അനുമാനം. തെലുങ്ക്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നിവയെല്ലാം കലര്‍ത്തിയ ഭാഷയിലായിരുന്നു ഇയാള്‍ സംസാരിച്ചത്. നഗരത്തില്‍ അടുത്തിടെ നടന്ന മറ്റ് മൂന്ന് തീവെപ്പ് കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും ഈ സംഭവങ്ങളില്‍ തെളിവ് ലഭിച്ചതായും പൊലീസ് അറിയിച്ചു. പരിചയക്കാര്‍ പൊലീസിനോട് പറഞ്ഞത് പ്രകാരം ചപ്പുചവറുകള്‍ കൂട്ടിയിട്ട് ശീലം പ്രതിക്കുണ്ടായിരുന്നു
വെള്ളിയാഴ്ച പുലര്‍ച്ചെ ആറ് മണിയോ ആയിരുന്നു വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപിടിത്തം ഉണ്ടായത്. കെട്ടിടം മുഴുവന്‍ തീ പടര്‍ന്നിരുന്നു. വടകര ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും. തലശേരി, പേരാമ്ബ്ര ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും കൂടി ചേര്‍ന്നാണ് തീയണച്ചത്. ഓഫീസ് രേഖകള്‍ ഭൂരിഭാഗവും കത്തി നശിച്ചു. കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു വീണിട്ടുണ്ട്.
ധാക്ക: ബംഗ്ലാദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ തുടരുന്നു. ശരത്പൂർ ജില്ലയിൽ ഖോകൻ ദാസ് എന്ന അൻപതുകാരനെ ഇസ്‌ലാമിസ്റ്റുകൾ ക്രൂരമായി മർദ്ദിച്ച…
ദില്ലി : സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾക്കും പാൻ മസാലയ്ക്കും അധിക എക്സൈസ് ഡ്യൂട്ടി ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. 2026…
ഓപ്പറേഷൻ സിന്ദൂർ അടക്കം സംഭവബഹുലമായ വർഷം കടന്നുപോകുന്നു ! ഭീകരർക്ക് പുത്തൻ രീതിയും സാങ്കേതിക വിദ്യയും ! പ്രതിരോധം തീർത്ത്…
ശബരിമല സ്വർണ്ണക്കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ! പ്രഭാമണ്ഡലം ഉൾപ്പെടെ അടിച്ചുമാറ്റി ! സ്വർണ്ണം വേർതിരിച്ചെടുത്തത് സ്മാർട്ട് ക്രിയേഷൻസ് !…
കൊച്ചി: ദ്വാരപാളികളിലെയും കട്ടിളപ്പാളികളിലെയും കൂടാതെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കട്ടിള പാളികള്‍ക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയിൽ പൊതിഞ്ഞ സ്വര്‍ണവും…
ലോകമെമ്പാടുമുള്ള മലയാളികളുടെ ക്ഷേമത്തിനും സാംസ്കാരിക ഐക്യത്തിനുമായി നിലകൊള്ളുന്ന പ്രമുഖ ആഗോള സംഘടനയായ വേൾഡ് മലയാളി ഫെഡറേഷൻ (WMF) തങ്ങളുടെ അഞ്ചാമത്…