Celebrity

2 ദിവസം കൊണ്ട് 100 കോടി കടന്ന് ‘പുഷ്‍പ’: കണക്കുകള്‍ പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ സിനിമാ പ്രേമികളെ ഏറെ ആകർഷിച്ച ചിത്രമാണ് തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ പുഷ്പ. സുകുമാര്‍ സംവിധാനം ചെയിത തെലുങ്ക് ആക്ഷന്‍ ഡ്രാമ ചിത്രം പുഷ്‍പയ്ക്ക് മികച്ച ഇനിഷ്യലാണ് ലഭിച്ചതെന്ന് ഇന്നലെതന്നെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇന്ത്യയില്‍ ഈ വര്‍ഷം റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ ആദ്യദിന കളക്ഷനില്‍ ഒന്നാമതെത്തിയിരുന്നു ചിത്രം.

അതേസമയം വിജയ് ചിത്രം മാസ്റ്ററെയും ഈ വാരമെത്തിയ സ്പൈഡര്‍ മാന്‍ നോ വേ ഹോമിനെയും പിന്തള്ളിയായിരുന്നു പുഷ്‍പയുടെ കുതിപ്പ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ രണ്ട് ദിവസത്തെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.

തെലുങ്കിനൊപ്പം തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. ആദ്യ രണ്ട് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 116 കോടിയാണ് നേടിയിരിക്കുന്നതെന്ന് നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് അറിയിക്കുന്നു. ഈ വര്‍ഷം ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും മികച്ച ഗ്രോസ് കളക്ഷനാണ് ഇതെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. വന്‍ ഹൈപ്പുമായെത്തിയ ചിത്രത്തിന് ആദ്യദിനം സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും വെള്ളിയാഴ്ചത്തേതില്‍ നിന്നും ശനിയാഴ്ചയിലേക്ക് എത്തുമ്പോള്‍ കളക്ഷനില്‍ വര്‍ധനവാണ് എല്ലാ മാര്‍ക്കറ്റുകളിലും ചിത്രം നേടിയിരിക്കുന്നത്.

ഹിന്ദി പതിപ്പ് ആദ്യദിനം 3 കോടിയാണ് നേടിയതെങ്കില്‍ ശനിയാഴ്ച 4 കോടി നേടി. തമിഴ്, തെലുങ്ക് പതിപ്പുകളില്‍ നിന്നായി തമിഴ്നാട്ടില്‍ നിന്ന് ആദ്യദിനം ചിത്രം നേടിയത് 4.06 കോടിയാണ്. രണ്ടാംദിനം 3.3 കോടിയും. വിദേശ മാര്‍ക്കറ്റുകളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യാഴാഴ്ചത്തെ പെയ്‍ഡ് പ്രിവ്യൂ അടക്കം യുഎസില്‍ നിന്ന് ചിത്രം ഇതുവരെ കളക്ട് ചെയ്‍തിരിക്കുന്നത് 1.30 മില്യണ്‍ ഡോളര്‍ ആണ്.

രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗമാണ് ഇപ്പോൾ റിലീസ് ചെയിതിരിക്കുന്നത്. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അഴിമതിക്കാരനായ പൊലീസുകാരന്റെ വേഷമാണ് ചിത്രത്തിൽ ഫഹദ് അവതരിപ്പിക്കുന്നത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. അർജുന്റെ നായികയായി എത്തുന്നത് രശ്മിക മന്ദാനയാണ്.

ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. ജഗപതി ബാബു, പ്രകാശ് രാജ്, ധനഞ്ജയ്, സുനിൽ, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സും മുറ്റംസെട്ടി മീഡിയയും ചേർന്നാണ് നിർമ്മാണം.

admin

Recent Posts

ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപൊലീത്തയുടെ സസ്‌പെൻഷന് സ്റ്റേ ! കോട്ടയം മുൻസിഫ് കോടതിയുടെ നടപടി മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ

ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിന്റെ സസ്പെൻഷന് സ്റ്റേ. മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ…

27 mins ago

ലോക്‌സഭാ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു!49 മണ്ഡലങ്ങള്‍ തിങ്കളാഴ്ച ബൂത്തിലേക്ക്

അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു.. ഉത്തർപ്രദേശ് ,മഹാരാഷ്ട്ര, ബംഗാൾ , ഒഡീഷ ,ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളും…

28 mins ago

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം ! യദു ഓടിച്ചിരുന്ന ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ് ! ബസിന്റെ വേ​ഗപ്പൂട്ടും ജിപിഎസ്സും പ്രവർത്തനരഹിതമായിരുന്നുവെന്ന് കണ്ടെത്തൽ

നടുറോഡില്‍ ബസ് തടഞ്ഞുള്ള മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ യദു ഓടിച്ചിരുന്ന ബസിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പോലീസിന്റെ…

1 hour ago