CRIME

‘തീ കത്തുന്നത് കാണാന്‍ ഒരു ഹരം’;പ്രതിയുടെ മൊഴി കേട്ട് ഞെട്ടി പോലീസ്

വടകര താലൂക്ക് ഓഫീസില്‍ തീ വെച്ച കേസില്‍ കസ്റ്റഡിയിലുള്ള ആന്ധ്രാപ്രദേശ് സ്വദേശി സതീഷ് നാരായണന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിചിത്ര വാദമാണ് തീവെച്ചതിനു കാരണമായി സതീഷ് പറഞ്ഞത്. തീ കത്തുന്നത് കാണാന്‍ നല്ല ഹരമാണെന്നും അതിനാലാണ് തീയിട്ടതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

പ്രതിയെ ഇന്നലെ ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായായിരുന്നു ഇയാള്‍ സംസാരിച്ചത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് അനുമാനം. തെലുങ്ക്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നിവയെല്ലാം കലര്‍ത്തിയ ഭാഷയിലായിരുന്നു ഇയാള്‍ സംസാരിച്ചത്. നഗരത്തില്‍ അടുത്തിടെ നടന്ന മറ്റ് മൂന്ന് തീവെപ്പ് കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും ഈ സംഭവങ്ങളില്‍ തെളിവ് ലഭിച്ചതായും പൊലീസ് അറിയിച്ചു. പരിചയക്കാര്‍ പൊലീസിനോട് പറഞ്ഞത് പ്രകാരം ചപ്പുചവറുകള്‍ കൂട്ടിയിട്ട് ശീലം പ്രതിക്കുണ്ടായിരുന്നു

വെള്ളിയാഴ്ച പുലര്‍ച്ചെ ആറ് മണിയോ ആയിരുന്നു വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപിടിത്തം ഉണ്ടായത്. കെട്ടിടം മുഴുവന്‍ തീ പടര്‍ന്നിരുന്നു. വടകര ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും. തലശേരി, പേരാമ്ബ്ര ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളും കൂടി ചേര്‍ന്നാണ് തീയണച്ചത്. ഓഫീസ് രേഖകള്‍ ഭൂരിഭാഗവും കത്തി നശിച്ചു. കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു വീണിട്ടുണ്ട്.

B4 Admin

Recent Posts

കുടുക്കില്‍ നിന്നും ഊരാക്കുടുക്കിലേക്കോ ?. ഡോളര്‍ വിവാദത്തില്‍ കുരുങ്ങി ആന്റോ അഗസ്റ്റിന്‍. പണം തിരികെ നല്‍കാനാവില്ലെന്ന് പോലീസ്. വിദേശ കറന്‍സി കേസ് പുതിയ വഴിത്തിരിവിലേക്ക്

എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…

4 hours ago

പിണറായി മുതല്‍ വി.ഡി. സതീശന്‍ വരെ. മാസപ്പടി കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷോണ്‍ ജോര്‍ജ്

കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…

4 hours ago

ഓണാട്ടുകതിരവന്റെ സന്നിധിയില്‍ അത്ഭുതം. ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞു. പ്രകൃതി തീര്‍ത്ത അദ്ഭുതം കാണാന്‍ ഭക്തജനങ്ങളുടെ ഒഴുക്ക്

ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…

6 hours ago

ശബരിമലയില്‍ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. ആശയക്കുഴപ്പത്തിന് കാരണം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വെച്ച ഡമ്മി കിരീടം

പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…

6 hours ago

ഭര്‍ത്താവിന്റെ കയ്യില്‍ തേങ്ങ നല്‍കി പ്രത്യേക മന്ത്രങ്ങള്‍ ജപിക്കാന്‍ ആവശ്യപ്പെട്ടു, നവവധുവിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി വ്യാജ സിദ്ധന്‍.വ്യാജ സിദ്ധന്‍ അന്‍വര്‍ സാദത്തിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത് വരാന്‍ സാധ്യത. അന്വേഷണം വിപുലമാക്കി പോലീസ്. സാദത്ത് പോക്‌സോ കേസുകളിലും പ്രതി!

കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…

6 hours ago

ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നില്‍. വാങ്ങുന്ന രാജ്യത്തു നിന്ന് വില്‍ക്കുന്ന ശക്തിയായി. ആഗോള വിപണി പിടിക്കാന്‍ ഭാരതത്തിന്റെ തരംഗ് ശക്തി

ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…

19 hours ago