Accused Sherin is serving life sentence in the case
കണ്ണൂർ: കേരളത്തിലെ കൊലക്കേസുകളിൽ എക്കാലത്തും ഓര്‍മിക്കപ്പെടുന്ന ഒരു കേസാണ് ഭാസ്കരക്കാരണവര്‍ കൊലക്കേസ്. കേസിൽ ജീവ പര്യന്തം ശിക്ഷ അനുഭവിക്കുകയാണ് പ്രതി ഷെറിൻ.കണ്ണൂർ വനിതാ ജയിലിലാണ് ഷെറിനുള്ളത്.ടൈലറിംഗ് ആണ് ഷെറിന് ജയിലിലെ പണി. ഒരു ദിവസത്തേക്ക് 126 രൂപയാണ് ഷെറിന് ലഭിക്കുന്നത്. ജയിൽ വാർഡർമാരുടെ കണ്ണിലുണ്ണിയാണ് ഷെറിനെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.പരോളിലിറങ്ങുന്ന ഷെറിനെ കൊണ്ടുപോകാൻ വരുന്നത് ആഡംബര കാറുകളാണ്. കണ്ണൂരിലേക്ക് മാറ്റം ഉണ്ടായിട്ടും ഷെറിന് ഇപ്പോഴും വിസിറ്റർമാർ നിരവധിയാണ്.
ഭർതൃപിതാവിനെ കൊലപ്പെടുത്തിയ കേസിലാണ് ഷെറിന്റെ അറസ്റ്റ്. ആദ്യം മോഷണം എന്ന് കരുതിയ കേസ് അതിവേഗമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. മരണാനന്തരച്ചടങ്ങുകള്‍ക്കുശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ മരുമകള്‍ ഷെറിനാണു വീടിന്റെ മുകള്‍നിലയില്‍ ഒരു സ്ലൈഡിങ് ജനാലയുണ്ടെന്നും അതുവഴി പുറത്തുനിന്നൊരാൾക്ക് അകത്തേക്ക് കയറാമെന്നും മൊഴി നൽകിയത്. എന്നാൽ, ഷെറിന്റെ മൊഴി പൊലീസിന് കച്ചിത്തുരുമ്പായി. ഒരു ഏണിയില്ലാതെ ഒരാള്‍ക്ക് അതിന്റെ മുകളില്‍ക്കയറി നില്ക്കാന് കഴിയില്ല എന്ന് ഉറപ്പായിരുന്നു.
അവിഹിത ബന്ധം കണ്ടെത്തിയതിനെ തുടർന്നാണ് ഷെറിൻ കാരണവരെ കൊല്ലാൻ തീരുമാനിച്ചത്. കൂട്ടുപ്രതി കാമുകനായ ബാസിത് അലി ആയിരുന്നു. കൊലയ്ക്കുദിവസങ്ങള്‍ക്കു മുന്‍പ്, ഒന്നിച്ചുജീവിക്കാമെന്നു തീരുമാനിച്ച്, ബാസിത് ഷെറിന് അണിയിച്ച വെള്ളിമോതിരം ഷെറിന്റെ മുറിയില്‍നിന്നു ലഭിച്ചു. 2009 നവംബര്‍ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. ഷെറിന്റെ വഴിവിട്ടബന്ധങ്ങളും പ്രണയവും പകയും ഒത്തുചേര്‍ന്നപ്പോള്‍ ഭര്‍ത്തൃപിതാവ് വധിക്കപ്പെടുകയായിരുന്നു.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…