ഇടുക്കി: ഇടുക്കി കട്ടപ്പനയില്‍ ബലാത്സംഗ കേസിലെ പ്രതിയെ ഇരയുടെ ഭർത്താവ് വെട്ടി. കട്ടപ്പന പൊലീസ് സ്റ്റേഷന്റെ സമീപത്തായിരുന്നു സംഭവം. പ്രതിയായ വെള്ളിലാംകണ്ടം സ്വദേശി താന്നിയില്‍ ഷെയ്‌സിനെയാണ് പരാതിക്കാരിയുടെ ഭർത്താവ് വെട്ടിയത്.
വെട്ടി പരിക്കേല്‍പ്പിച്ചയാളെ പൊലീസ് പിടികൂടി. കഴുത്തിനു പുറകിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയ്‌ക്കൊപ്പം പൊലീസ് സ്റ്റേഷന് സമീപത്തെ റോഡിലൂടെ നടന്ന് പോകുമ്പോൾ ആയിരുന്നു ഇയാൾക്ക് വെട്ടേറ്റത്.
ഇയാളെ തൊടുപുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷെയ്‌സ്‌പോള്‍ പ്രതിയായ ബലാത്സംഗക്കേസിന്റെ വിചാരണ കോടതിയില്‍ നടന്നുവരുന്നതിനിടെയാണ് ഇയാൾക്ക് നേരെ ആക്രമണം ഉണ്ടായത്. 2018-ലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…