Sunday, September 27, 2026

ബലാത്സംഗ കേസിലെ പ്രതിയെ ഇരയുടെ ഭര്‍ത്താവ് വെട്ടി

ഇടുക്കി: ഇടുക്കി കട്ടപ്പനയില്‍ ബലാത്സംഗ കേസിലെ പ്രതിയെ ഇരയുടെ ഭർത്താവ് വെട്ടി. കട്ടപ്പന പൊലീസ് സ്റ്റേഷന്റെ സമീപത്തായിരുന്നു സംഭവം. പ്രതിയായ വെള്ളിലാംകണ്ടം സ്വദേശി താന്നിയില്‍ ഷെയ്‌സിനെയാണ് പരാതിക്കാരിയുടെ ഭർത്താവ് വെട്ടിയത്.

വെട്ടി പരിക്കേല്‍പ്പിച്ചയാളെ പൊലീസ് പിടികൂടി. കഴുത്തിനു പുറകിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയ്‌ക്കൊപ്പം പൊലീസ് സ്റ്റേഷന് സമീപത്തെ റോഡിലൂടെ നടന്ന് പോകുമ്പോൾ ആയിരുന്നു ഇയാൾക്ക് വെട്ടേറ്റത്.

ഇയാളെ തൊടുപുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷെയ്‌സ്‌പോള്‍ പ്രതിയായ ബലാത്സംഗക്കേസിന്റെ വിചാരണ കോടതിയില്‍ നടന്നുവരുന്നതിനിടെയാണ് ഇയാൾക്ക് നേരെ ആക്രമണം ഉണ്ടായത്. 2018-ലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

Related Articles

Latest Articles