തിരുവനന്തപുരം: കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന എട്ട് വാട്സ് ആപ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തിലെന്ന് എ ഡി ജി പി മനോജ് എബ്രഹാം . ആറും ഏഴും വയസുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഇരകളായ കുട്ടികളുടെ മാതാപിതാക്കൾ ഇക്കാര്യങ്ങൾ അറിയാറില്ല. പടങ്ങൾ സോഷ്യൽ മീഡിയകളിൽ അപ്‌ലോഡ് ചെയ്ത ആളുകളെ കണ്ടെത്തി മറ്റെന്തിങ്കിലും തരത്തിലുള്ള അതിക്രമങ്ങൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും സൈബര്‍ ഡോം നോഡല്‍ ഓഫീസർ കൂടിയായ മനോജ് എബ്രഹാം വ്യക്തമാക്കി.
നൂറോളം വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. ഇത്തരം ഗ്രൂപ്പുകൾക്ക് കേന്ദ്രീകൃത സ്വഭാവമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കും. സോഷ്യല്‍ മീഡിയകള്‍, ഇന്റര്‍നെറ്റ് സൈറ്റുകള്‍ എന്നിവ 24 മണിക്കൂറും നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇന്‍റര്‍പോളിന്‍റെ സഹായത്തോടെയാണ് നിരീക്ഷണം. കേരളത്തില്‍ ഇത്തരം സൈറ്റുകളുടെ വ്യാപകമായ ഉപയോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
വിദേശ സൈറ്റുകളടക്കം നിരീക്ഷണത്തിലാണെങ്കിലും കേരളത്തിലെ കേസുകളിലാണ് അന്വേഷണം. അതേസമയം പരിശോധന ശക്തമാക്കിയതോടെ ആളുകൾ ഗ്രൂപ്പുകളിൽ നിന്നും പിന്മാറുന്നുണ്ട്. പൊലീസ് നിരീക്ഷണത്തിലുള്ള, 50,000 അംഗങ്ങളുള്ള ഒരു ഗ്രൂപ്പിൽ നിന്നും ഇരുപതിനായിരത്തോളം പേർ കഴിഞ്ഞ ദിവസം പിന്മാറിയെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 21 ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ 12 പേരാണ് പിടിയിലായത്.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…