India

ബംഗാളിൽ ഗവർണറെ അപകീർത്തിപ്പെടുത്താനുള്ള നീക്കങ്ങൾക്ക് ചരട് വലിച്ച കമ്മീഷണർക്കെതിരെ നടപടി ! വിനീത് ഗോയലിനെ സ്ഥാനത്ത് നിന്ന് മാറ്റി: ഒരു സിവിൽ സർവീസ് ഉദ്യാഗസ്ഥന്റെ പദവിക്കും അധികാരത്തിനും ചേരാത്ത പ്രവൃത്തികളാണ് വിനീത് ഗോയലിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് രാജ്ഭവൻ

കൊൽക്കത്ത : പശ്ചിമ ബംഗാൾ സിവി ആനന്ദബോസിനെ അപകീർത്തിപ്പെടുത്താനുള്ള നീക്കങ്ങൾക്ക് പോലീസ് സേനയിൽ ചരടുവലിച്ച കൊൽക്കത്ത പോലീസ് കമ്മീഷണർക്കെതിരെ നടപടി. പശ്ചിമ ബംഗാൾ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആർജി കാർ ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിലാണ് കമ്മീഷണർ വിനീത് ഗോയലിന് സ്ഥാനം നഷ്ടമായതെങ്കിലും മറ്റു പല സംഭവങ്ങളിലും കമ്മീഷണർ വിനീത് ഗോയലിനെ ചുമതലയിൽ നിന്ന് നീക്കണമെന്ന് ഗവർണർ മുഖ്യമന്ത്രി മമത ബാനർജിക്ക് താക്കീത് നൽകിയിരുന്നു.

രാജ്ഭവനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും രാജ്ഭവൻ അനുമതി നൽകിയിട്ടും ഗവർണർക്ക് നിവേദനം നൽകാൻ വന്ന സംഘത്തെ പോലീസ് തടയുകയും ചെയ്ത സംഭവങ്ങളിൽ കമ്മീഷണർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗവർണർ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തുനൽകിയിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിനോട് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു.

ഒരു സിവിൽ സർവീസ് ഉദ്യാഗസ്ഥന്റെ പദവിക്കും അധികാരത്തിനും ചേരാത്ത പെരുമാറ്റവും പ്രവൃത്തികളുമാണ് വിനീത് ഗോയലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് രാജ്ഭവൻ പലതവണ ചൂണ്ടിക്കാട്ടുകയുണ്ടായി. ആർജി കാർ സംഭവത്തിൽ തെളിവ് നശിപ്പിച്ച് പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ചു എന്ന ആരോപണമുണ്ടായപ്പോഴും കമ്മീഷണറെ ഉടൻ നീക്കം ചെയ്യണമെന്ന് ഗവർണർ അന്ത്യശാസനം നൽകിയിരുന്നു.സുപ്രീം കോടതിയും പോലീസ് നടപടികളിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

കളങ്കിതനായ ഉദ്യോഗസ്ഥൻ എന്ന കാരണത്താൽ ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനത്തിൽ രാജ്ഭവനിലെ വിരുന്നിൽ കമ്മീഷണറെ ക്ഷണിക്കാതിരുന്നിട്ടും അനധികൃതമായി പങ്കെടുത്ത കമ്മീഷണർക്കെതിരെ ആ പ്രവൃത്തി ഭവനഭേദനമായി കണക്കാക്കി നാപടിയെടുക്കണമെന്ന് രാജ്ഭവൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

Anandhu Ajitha

Recent Posts

ഗായകൻ സുബീൻ ഗാർഗിന്റെ മരണം! കേസ് ഈ മാസം തന്നെ കേന്ദ്ര ഏജൻസിക്ക് കൈമാറുമെന്ന് ഹിമന്ത ബിശ്വ ശർമ്മ

ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…

15 hours ago

സിപിഎമ്മിന്റെ അവലോകന യോഗത്തില്‍ നാടകീയ രംഗങ്ങൾ ! പരസ്പരം കൊമ്പ് കോർത്ത് നേതാക്കൾ; ഒന്നും മിണ്ടാതെ മൂകസാക്ഷിയായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…

15 hours ago

‘G.O.A.T ടൂർ ഇന്ത്യ!!ലയണൽ മെസ്സി നാളെ ഇന്ത്യയിലെത്തും ! നേരിൽ കാണാൻ ടിക്കറ്റ്നിരക്ക് 10 ലക്ഷം രൂപ ! സമൂഹ മാദ്ധ്യമത്തിൽ പ്രതിഷേധവുമായി ആരാധകർ

കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…

15 hours ago

യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത് അതിജീവിതയ്ക്ക് !! അനീതി…സഹിക്കാനാവുന്നില്ലെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…

17 hours ago

വ്യോമാതിർത്തിക്ക് പുതിയ കവചം: ലോകത്തിലെ ഏറ്റവും മാരക ദീർഘദൂര എയർ-ടു-എയർ മിസൈൽ R-37M മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഭാരതം

ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…

17 hours ago

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം ! പിന്നിൽ സിപിഎം പ്രവർത്തകരെന്ന് ആരോപണം

കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…

17 hours ago