ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതിയും സംസ്ഥാന കമ്മിറ്റി അംഗം പി. ആർ. ശിവശങ്കരനും ദില്ലിയിൽ ദേശീയ വനിതാ കമ്മീഷനിൽ നിവേദനം നൽകുന്നു .
ദില്ലി : : മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പുറത്തു വന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷനെ സമീപിച്ച് ബിജെപി സംസ്ഥാന നേതൃത്വം. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതിയും സംസ്ഥാന കമ്മിറ്റി അംഗം പി. ആർ. ശിവശങ്കരനുമാണ് ദില്ലിയിൽ ദേശീയ വനിതാ കമ്മീഷനിൽ പരാതി നൽകിയത്.
ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണ്ണരൂപം കേരള സർക്കാരിൽ നിന്നും വിളിച്ചു വരുത്തണമെന്നും സിനിമ അടക്കമുള്ള അസംഘടിത മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ, സിനിമയിലെ മയക്ക് മരുന്നിൻ്റെ സ്വാധീനം ഇവയെപ്പറ്റി പഠിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും സന്ദീപ് വാചസ്പതി വനിതാ കമ്മീഷനോട് ആവശ്യപ്പെട്ടു. ദേശീയ വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി മീനാക്ഷി നേഗി, അംഗം ഡെലീന കോങ്ഡപ് എന്നിവരാണ് നിവേദനം ഏറ്റു വാങ്ങിയത് . അപേക്ഷയിൻമേൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ ഉറപ്പ് നൽകിയതായി സന്ദീപ് വചസ്പതി അറിയിച്ചു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിന് പാറക്ഷാമം വലിയ വെല്ലുവിളിയാകുന്നു. പദ്ധതിക്ക് ആവശ്യമായ 56 ലക്ഷം ടൺ പാറയിൽ ഇതുവരെ…
ചാലയിലെ രണ്ടുകോടിയുടെ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ സിനിമാക്കഥയെ വെല്ലുന്ന ആസൂത്രണം. ബിസിനസ് വൈരാഗ്യവും വിശ്വാസവഞ്ചനയും ഒത്തുചേർന്ന കവർച്ചയുടെ ചുരുളഴിച്ചത് പൊലീസിന്റെ അതിവിദഗ്ധമായ…
സഹകരണ മേഖലയ്ക്ക് പുതിയ ഉണർവേകി മഹാരാഷ്ട്രയിലെ പൂനെയിൽ രണ്ട് സുപ്രധാന പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ.…
ഭാരതീയ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരനായ യുവവിപ്ലവകാരികളിലൊരാളായ കർത്താർ സിംഗ് സരാഭയുടെ രക്തസാക്ഷിത്വ ദിനമാണ് നവംബർ 16. വെറും 19 വയസ്സുള്ളപ്പോൾ…
ഹൈദരാബാദിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ ഭാരത് സമ്മിറ്റ് 2026-ൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവായ ജിയാക്കോമോ ഫിലിബെക്ക് 'വോട്ട് ചോർ, ഗദ്ദി ഛോഡ്'…
ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള പവിത്രമായ കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങ് ഭക്തിനിർഭരമായി പൂർത്തിയായി.…