anoop-menon
രാഷ്ട്രീയത്തിന്റെ പേരില്‍ ഒരു നേതാവും നേരിട്ട് രക്തസാക്ഷി ആയിട്ടില്ല അണികള്‍ മാത്രമാണ് എപ്പോഴും രക്തസാക്ഷി ആയിട്ടുള്ളതെന്ന് നടന്‍ അനൂപ് മേനോന്‍. രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കന്‍മാര്‍ തന്നെ വളരെ സൗഹൃദത്തിലാണ്. അണികളെ മാത്രമാണ് ഭിന്നിപ്പിക്കുന്നതെന്നാണ് അനൂപ് മേനോന്റെ അഭിപ്രായം .
റിലീസിന് ഒരുങ്ങുന്ന ‘വരാല്‍’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് അനൂപ് മേനോന്‍ സംസാരിച്ചത്. മതം ഒന്നിലും കലരേണ്ടതില്ല. മതം ഒരാളുടെ വ്യക്തിപരമായ വിശ്വാസമാണ്. മറ്റൊരാളുടെ മതത്തെ ബഹുമാനിക്കുകയാണ് നമ്മള്‍ ആദ്യം ചെയ്യേണ്ടത്.
മതം രാഷ്ട്രീയത്തില്‍ ഉപയോഗിക്കുന്നത് പൊളിറ്റിക്കല്‍ നേട്ടത്തിന് വേണ്ടിയാണ്. ആ കാര്യം നമ്മള്‍ക്കെല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. പല രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കന്‍മാര്‍ തന്നെ വളരെ സൗഹൃദത്തിലാണ്. അണികളെ മാത്രമാണ് ഭിന്നിപ്പിക്കുന്നത്. അണികള്‍ മാത്രമാണ് രക്തസാക്ഷികളാകുന്നത്.
ഒരു നേതാവും രക്തസാക്ഷിയായിട്ട് നമ്മള്‍ കണ്ടിട്ടില്ല. ഒരുപക്ഷേ ഈ കാര്യങ്ങളൊക്കെയാകും വരാല്‍ എന്ന സിനിമയില്‍ പറയുന്നത്. ഒരു പൊളിറ്റിക്കല്‍ സിനിമ വരുമ്പോള്‍ മുന്‍ സിനിമ മാതൃകളോട് സാമ്യം തോന്നാം. വരാല്‍ പൂര്‍ണമായും ഒരു രാഷ്ട്രീയ സിനിമയാണെന്നും അനൂപ് മേനോന്‍ പറഞ്ഞു.
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…