dileep
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ കോടതി അനുമതി. ബിസിനസ് സംരംഭമായ ദേ പുട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെബ്രുവരി 13 മുതല്‍ 21 വരെ ദോഹ, ദുബായ് എന്നിവിടങ്ങളില്‍ പോകാനാണ് അനുമതി.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. വിദേശത്ത് നടത്തേണ്ട കാര്യങ്ങള്‍ വിശദമാക്കാത്തതിനാല്‍ പ്രോസിക്യൂഷന്‍ ഹര്‍ജിയെ എതിര്‍ത്തെങ്കിലും കേസ് പരിഗണിച്ച കോടതി ഉപാധികളോടെ അനുമതി നല്‍കി.
തിരിച്ചെത്തിയാലുടന്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, ദോഹയിലും ദുബായിലും ലഭ്യമാകുന്ന ആഡ്രസ്സും ഫോണ്‍ നമ്പറും ഹാജരാക്കണം, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുത് എന്നി വ്യവസ്ഥകളോടെയാണ് അനുമതി.
അതേസമയം ദിലീപ് വിദേശത്ത് പോകുന്നതിനെ സംശയത്തോടെയാണ് പൊലീസ് കാണുന്നത്. കേസിലെ നിര്‍ണ്ണായക തെളിവായ പെന്‍ ഡ്രൈവ് ഇനിയും കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ വിദേശയാത്ര കേസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഈ പെന്‍ ഡ്രൈവ് വിദേശത്തേക്ക് കടത്തിയെന്നും പൊലീസിന് സംശയമുണ്ട്. അതുകൊണ്ട് തന്നെ ദിലീപിന്റെ ഓരോ വിദേശയാത്രയേയും സംശയത്തോടെയാണ് പൊലീസ് വീക്ഷിക്കുന്നത്.
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…