Friday, September 25, 2026

നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ കോടതി അനുമതി; അടിക്കടിയുള്ള നടന്റെ വിദേശയാത്ര സംശയ ത്തോടെ വീക്ഷിച്ച് പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ കോടതി അനുമതി. ബിസിനസ് സംരംഭമായ ദേ പുട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെബ്രുവരി 13 മുതല്‍ 21 വരെ ദോഹ, ദുബായ് എന്നിവിടങ്ങളില്‍ പോകാനാണ് അനുമതി.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അനുമതി നല്‍കിയത്. വിദേശത്ത് നടത്തേണ്ട കാര്യങ്ങള്‍ വിശദമാക്കാത്തതിനാല്‍ പ്രോസിക്യൂഷന്‍ ഹര്‍ജിയെ എതിര്‍ത്തെങ്കിലും കേസ് പരിഗണിച്ച കോടതി ഉപാധികളോടെ അനുമതി നല്‍കി.

തിരിച്ചെത്തിയാലുടന്‍ പാസ്‌പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണം, ദോഹയിലും ദുബായിലും ലഭ്യമാകുന്ന ആഡ്രസ്സും ഫോണ്‍ നമ്പറും ഹാജരാക്കണം, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുത് എന്നി വ്യവസ്ഥകളോടെയാണ് അനുമതി.

അതേസമയം ദിലീപ് വിദേശത്ത് പോകുന്നതിനെ സംശയത്തോടെയാണ് പൊലീസ് കാണുന്നത്. കേസിലെ നിര്‍ണ്ണായക തെളിവായ പെന്‍ ഡ്രൈവ് ഇനിയും കണ്ടെത്താനായിട്ടില്ല. അതുകൊണ്ട് തന്നെ വിദേശയാത്ര കേസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഈ പെന്‍ ഡ്രൈവ് വിദേശത്തേക്ക് കടത്തിയെന്നും പൊലീസിന് സംശയമുണ്ട്. അതുകൊണ്ട് തന്നെ ദിലീപിന്റെ ഓരോ വിദേശയാത്രയേയും സംശയത്തോടെയാണ് പൊലീസ് വീക്ഷിക്കുന്നത്.

Related Articles

Latest Articles