Cinema

സിനിമ എന്ന മാജിക് തിയറ്ററുകളിൽ പോയി തന്നെ ആസ്വദിക്കുക: ‘ഹൃദയ’ത്തിന് വേണ്ടി മോഹൻലാൽ

മഹാമാരിക്കിടയിലും നമ്മുടെ നഗരങ്ങൾ ആശങ്കയുടെ നിയന്ത്രണങ്ങളിൽ നിന്ന് പുറത്ത് വരികയാണെന്നും സിനിമകൾ തിയറ്ററിൽ പോയി തന്നെ കാണണമെന്നും സിനിമാ വ്യവസായത്തെ പിന്തുണയ്ക്കണമെന്നും നടൻ മോഹൻലാൽ‍. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലാണ് അഭ്യർത്ഥനയുമായി മോഹൻലാൽ എത്തിയത്. സിനിമയുടെ മാജിക് തിയറ്ററുകളിൽ തന്നെ അനുഭവിച്ചറിയണം എന്ന ക്യാപ്ഷനോടെയാണ് മോഹൻലാൽ കുറിപ്പ് പങ്കുവച്ചത്.

മോഹൻലാലിന്റെ വാക്കുകൾ

എല്ലാ പ്രിയപ്പെട്ടവർക്കും എന്റെ നമസ്കാരം,

മഹാമാരിക്കിടയിലും നമ്മുടെ നഗരങ്ങൾ ആശങ്കയുടെ നിയന്ത്രണങ്ങളിൽ നിന്ന് പതിയേ പുറത്ത് വരികയാണ്. കേരളത്തിലെ നഗരങ്ങളെല്ലാം സി കാറ്റഗറിയിൽ നിന്ന് മാറിയതോടെ തീയേറ്ററുകളും ജിമ്മുകളുമടക്കമുള്ള പൊതുഇടങ്ങൾ നിയന്ത്രണത്തോടെയെങ്കിലും തുറക്കുന്നതിൽ നിങ്ങൾക്കൊപ്പം എനിയും സന്തോഷമുണ്ട്.

സമ്മർദ്ദങ്ങൾ എല്ലാത്തിനും അൽപം ഇടവേള നൽകി, തീയേറ്ററിൽ പോയി സിനിമ കാണാനും പുറത്ത് നിന്ന് ഭക്ഷണം ഒഴിക്കാനുമൊക്കെ സാധിക്കുകയെന്നത് ഇപ്പോഴത്തെ നിലയ്ക്ക് വലിയ സ്വാതന്ത്രൃമാണ്. അതിലേറെ സാന്ത്വനവും.

സിനിമാക്കാരൻ എന്ന നിലയ്ക്ക് എന്നെ ഇഷ്ടപ്പെടുന്ന നിങ്ങളോട് എനിക്ക് പറയാനുള്ളത്, നിങ്ങൾ എല്ലാവരും സാധ്യമാവും വിധം തീയേറ്ററുകളിൽ പോയി സിനിമ കണ്ട് കലാകാരന്മാരെയും സാങ്കേതിക വിദ​ഗ്ദരെയും ഈ വ്യവസായത്തെ തന്നെയും ഈ നിർണായക ഘട്ടത്തിൽ പിന്തുണയ്ക്കണമെന്നാണ്.

ഹൃദയമടക്കമുള്ള സിനിമകൾ നിങ്ങളെ ആനന്ദിപ്പിക്കാൻ തീയേറ്ററുകളിൽ തന്നെ റിലിസാകണമെന്ന നിർബന്ധത്തോടെ ഇപ്പോൾ പ്രദർശിപ്പിക്കുന്നുണ്ട്. എന്റെയും പ്രിയന്റെയും ശ്രീനിവാസന്റെയുമൊക്കെ മക്കൾക്കൊപ്പം ഒട്ടേറെ യുവതാരങ്ങളും മികച്ച സാങ്കേതിക വിദഗ്‌ദരും ഹൃദയപൂർവം ഒത്തുചേരുന്ന സിനിമയെന്ന നിലയ്ക്ക് ഞങ്ങളുടെയൊക്കെ ഹൃദയത്തിൽ ഒരു പ്രത്യേക ഇടം തന്നെയുള്ള ഈ സിനിമ സഹൃദയരായ നിങ്ങളെയെല്ലാം ആനന്ദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. തീയേറ്ററുകളിൽ പോയി സിനിമകൾ കാണുക ആസ്വദിക്കുക..നല്ല സിനിമകൾക്കായി നമുക്ക് കൈകോർക്കാം.. എന്നാണ് മോഹൻലാൽ കുറിച്ചത്.

B4 Admin

Recent Posts

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

10 hours ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

10 hours ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

10 hours ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

11 hours ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

12 hours ago