Cinema

‘കുമാരി’; ഐശ്വര്യ ലക്ഷ്മിയുടെ മിസ്റ്ററി ത്രില്ലര്‍; കേരളത്തിന്റെ നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള ഒരു പുരാണ കഥ; ചിത്രത്തിന്റെ ടീസർ പുറത്ത്

മലയാളി പ്രേഷകരുടെ ഇഷ്ട താരം ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ‘രണം’ സംവിധായകന്‍ നിര്‍മ്മല്‍ സഹദേവന്റെ പുതിയ ചിത്രമാണ് ‘കുമാരി’. കേരളത്തിന്റെ നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള ഒരു പുരാണ കഥയാണ് ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. കുമാരി എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുന്നത്.

സംവിധായകന്‍ നിര്‍മ്മലും സച്ചിന്‍ രാംദാസും ചേര്‍ന്നാണ് ‘കുമാരി’ കഥ എഴുതിയത്. നേരത്തെ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. ഒരു മിസ്റ്ററി ത്രില്ലറിനുള്ള സൂചന നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്റര്‍ നല്‍കിയിരുന്നു. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ജിഗ്മെ ടെന്‍സിംഗ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ചിത്രം നിര്‍മ്മിക്കുന്നു.

ഇതിനിടെ , മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ ആണ് ഐശ്വര്യയുടേതായി റിലീസിനൊരുങ്ങുന്നത്. ചിത്രം സെപ്റ്റംബര്‍ 30ന് തിയറ്ററുകളില്‍ എത്തും. പൂങ്കുഴലി എന്നാണ് ചിത്രത്തില്‍ ഐശ്വര്യലക്ഷ്മിയുടെ കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തിന് യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. വിക്രം, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആൻ്റണി, അശ്വിൻ കാകുമാനു, ജയറാം, ബാബു ആന്റണി, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.

Anandhu Ajitha

Recent Posts

കരൂർ റാലി ദുരന്തം: വിജയ്‌യ്ക്ക് സിബിഐ സമൻസ്; ദില്ലിയിലെ ആസ്ഥാനത്ത് ജനുവരി 12-ന് ഹാജരാകണം

തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…

41 minutes ago

ഐഎസ്ഐയ്ക്ക് വേണ്ടി സുരക്ഷാ വിവരങ്ങൾ ചോർത്തി നൽകി !! പഞ്ചാബിൽ പതിനഞ്ചുകാരൻ അറസ്റ്റിൽ; അതിർത്തി ജില്ലകളിലെ കുട്ടികളുടെ ഓൺലൈൻ ഇടപെടലുകൾ പരിശോധിക്കാൻ അന്വേഷണ സംഘം

പഠാൻകോട്ട് : ഇന്ത്യയുടെ സുരക്ഷാ വിവരങ്ങൾ ചോർത്താൻ പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ കൗമാരക്കാരെ ലക്ഷ്യമിടുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. ചാരവൃത്തി ആരോപിച്ച്…

1 hour ago

വിജയ് ചിത്രം ‘ജനനായകൻ’ പ്രതിസന്ധിയിൽ; സിനിമ വീണ്ടും പരിശോധിക്കാൻ പുതിയ കമ്മിറ്റിയെ നിയോഗിച്ചതായി സെൻസർ ബോർഡ് ; പാൻ ഇന്ത്യ റിലീസ് മുടങ്ങുമോയെന്ന് ആശങ്ക

ജനുവരി 9-ന് ലോകമെമ്പാടും റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന ദളപതി വിജയ് ചിത്രം ‘ജനനായകൻ’ കടുത്ത പ്രതിസന്ധിയിൽ. സിനിമ സമർപ്പിച്ച് ആഴ്ചകൾ…

2 hours ago

കേരള സഖാക്കളുടെ നേതൃത്വത്തിൽ ഗറില്ലാ യുദ്ധമുറകളിലൂടെ മഡൂറ മോചിപ്പിക്കപ്പെടുമോ ?

കേരളത്തിൽ സഖാക്കൾ അമേരിക്കക്കെതിരെ ചെഗുവര കാസ്ട്രോക്കെഴുതിയെ പ്രണയ ഗീതം പാടി ഗറില്ലാ യുദ്ധത്തിനൊരുങ്ങുമ്പോൾ ട്രംപ് കനത്ത ആശങ്കയിൽ . മോചിപ്പിക്കപ്പെടുമോ…

2 hours ago

പദ്ധതിയിട്ടത് അവസാന തരിയും കവർന്നെടുക്കാൻ !!ഉണ്ണികൃഷ്ണൻ പോറ്റിയും പങ്കജ് ഭണ്ഡാരിയും ഗോവർദ്ധനും ഗൂഢാലോചന നടത്തി ; ശബരിമല സ്വർണക്കടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എസ്ഐടി റിപ്പോർട്ട്

കൊച്ചി : ശബരിമല സ്വർണക്കടത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എസ്ഐടി റിപ്പോർട്ട്. ശ്രീകോവിലിലെ ബാക്കിയുള്ള സ്വർണംകൂടി തട്ടിയെടുക്കാൻ പ്രതികൾ പദ്ധതിയിട്ടെന്നും വിഷയം…

2 hours ago

മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍

കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്(73) അന്തരിച്ചു.ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന്…

3 hours ago