Cinema

ആളെ അറിയാമോ? കുട്ടിക്കാലചിത്രവുമായി യുവനടി; പണ്ടേ കിടു ലുക്കാണെന്ന് ആരാധകർ

സിനിമ താരങ്ങളുടെ പഴയകാല ചിത്രങ്ങൾ കാണാൻ പ്രേക്ഷകർ ഏറെ താല്പര്യം കാണിക്കാറുണ്ട്. ഇന്ന് കൂടുതലായും മുൻനിര നായികമാരുടെ ചിത്രങ്ങളാണ് ശ്രദ്ധനേടാറുള്ളത്. ഇപ്പോഴിതാ 2016 ൽ പുറത്തിറങ്ങിയ ,’ആനന്ദം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രിയയായി മാറിയ അനാർക്കലി മരക്കാർ തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുകയാണ്.

‘ഞാൻ തന്നെ’ എന്ന ക്യാപ്ഷനോടെഅനാർക്കലി തന്നെയാണ് ചിത്രം ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. പണ്ടേ കിടു ലുക്കാണല്ലോ എന്നാണ് ആരാധകരുടെ കമന്റ്. അനാർക്കലിയുടെ സഹോദരി ലക്ഷ്മിയും മലയാളികൾക്ക് പരിചിതമായ മുഖമാണ്. ‘നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത്’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചത് ലക്ഷ്മി ആയിരുന്നു. ഇരുവരുടെയും കുട്ടിക്കാലചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

admin

Recent Posts

സമൂഹമാദ്ധ്യമങ്ങളിലെ’മോദി കാ പരിവാര്‍’ ടാഗ് ലൈന്‍ മാറ്റണം! പ്രവര്‍ത്തകരോട് നിര്‍ദേശവുമായി പ്രധാനമന്ത്രി

ദില്ലി : സമൂഹമാദ്ധ്യമങ്ങളിലെ 'മോദി കാ പരിവാര്‍' ടാഗ് ലൈന്‍ മാറ്റാന്‍ പ്രവര്‍ത്തകരോട് നിര്‍ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്‍ഡിഎ…

2 hours ago