Celebrity

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വാദം തുടരവേ ജഡ്ജി പിന്മാറി; ജ. കൗസർ എടപ്പഗത്തിന്റെ പിന്മാറ്റം പീഡന ദൃശ്യങ്ങൾ ജഡ്ജിയുടെ ഓഫീസിൽ നിന്ന് ചോർന്നെന്ന സംശയം ബലപ്പെട്ടതോടെ

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിചാരണക്കോടതിയില്‍ ഇന്ന് വാദം തുടർന്നുകൊണ്ടിരിക്കവെ ജഡ്ജിയ്ക്കെതിരെ നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറി. നേരത്തേ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജ‍‍ഡ്ജിയായിരുന്ന കൗസർ എടപ്പഗത്തിന്‍റെ ഓഫീസിൽ നിന്നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നതെന്ന സംശയം അതിജീവിത പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണക്കോടതി ജ‍ഡ്ജിക്കെതിരായ ഹർജിയിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയത്.

ഇതിന് മുന്നേ അതിജീവിത നൽകിയ ഹർജിയിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയിരുന്നു. തുടരന്വേഷണം സർക്കാർ തന്നെ ഇടപെട്ട് അട്ടിമറിക്കുന്നു, വിചാരണക്കോടതിക്കെതിരെ പരിശോധന വേണം, സാക്ഷികളെ സ്വാധീനിച്ച ദിലീപിന്‍റെ അഭിഭാഷകരെ ചോദ്യം ചെയ്യണം, ദൃശ്യങ്ങൾ ചോർന്നത് സംബന്ധിച്ച് വ്യക്തത വരുത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അതീജീവിത അന്ന് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ച് ഹർജി പരിഗണിക്കുന്നതിലെ ആശങ്ക അതിജീവിത തന്നെ രജിസ്ട്രിയെ അറിയിച്ചിരുന്നു. എന്നാൽ ഇത്തരം ഹർജികൾ പരിഗണിക്കേണ്ടത് ജസ്റ്റിസ് കൗസർ തന്നെയായതിനാൽ രജിസ്ട്രി അദ്ദേഹത്തിന്‍റെ ബെഞ്ചിന്‍റെ പരിഗണന്ക്കായി മാറ്റുകയും ചെയ്തു.

ശേഷം ഹർജി പരിഗണിച്ചയുടനെ ബെഞ്ച് മാറ്റമെന്ന ആവശ്യം അതിജീവിതയുടെ അഭിഭാഷക ഉന്നയിച്ചു. തൊട്ടുപിന്നാലെയാണ് പിൻമാറുന്നതായി ജസ്റ്റിസ് കൗസർ എടപ്പഗത്ത് അറിയിച്ചത്. നേരത്തെ കേസന്വേഷിക്കുന്ന പൊലീസ് സംഘം ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി കേൾക്കരുതെന്ന ആവശ്യം അതിജീവിത ഉന്നയിച്ചത്.ഹർജി ഇപ്പോൾ പരിഗണിക്കുന്നത് ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ചാണ് .

Anandhu Ajitha

Recent Posts

മാറാട് കലാപം : ചാരം മൂടിയ കനലുകൾ വീണ്ടും നീറിപ്പുകയുമ്പോൾ !!!

'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…

17 minutes ago

അമേരിക്കൻ ലോബികൾക്കിടയിൽ പാകിസ്താന് ഭാരതത്തെക്കാൾ മേൽക്കൈയോ ?

ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…

1 hour ago

ഹമാസിനെ ചുട്ടെരിച്ച വജ്രായുധം ഭാരതത്തിന് കൈമാറാൻ ഇസ്രായേൽ

ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…

5 hours ago

ഭൂമിയുടെ വലിപ്പം ! സൂര്യന്റെ ഭാരം !! വൈറ്റ് ഡ്വാർഫിന്റെ സവിശേഷത തിരിച്ചറിഞ്ഞ് ശാസ്ത്രലോകം

ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…

5 hours ago

നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല ! ഉത്തരം ഈ മന്ത്രത്തിലുണ്ട് | SHUBHADINAM

നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…

5 hours ago

തായ്‌വാന്റെ എഫ്-16 വിമാനംഅപ്രത്യക്ഷമായി !! തിരച്ചിൽ ഊർജ്ജിതം

കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…

5 hours ago