Kerala

നടിയെ ആക്രമിച്ചെന്ന കേസ്; ഹണി എം വര്‍ഗീസിന്റെ വിചാരണയിൽ തൃപ്തിയില്ല; നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്ന ആവശ്യവുമായി അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റരുതെന്ന ആവശ്യവുമായി അതിജീവിത. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി കിട്ടില്ലെന്നും സിബിഐ പ്രത്യേക കോടതിയിലോ മറ്റേതെങ്കിലും വനിതാ ജഡ്ജിനെ കൊണ്ടോ വിചാരണ നടത്തണം എന്നാണ് അതിജീവിതയുടെ അഭിപ്രായം. ഇപ്പോഴുള്ള വനിത ജഡ്ജിയുടെ കീഴിലെ വിചാരണയിൽ തനിക്ക് തൃപ്തി ഇല്ലെന്നും അതിജീവിത ഹൈക്കോടതി രജിസ്ട്രാർക്ക് നൽകിയ കത്തില്‍ സൂചിപ്പിച്ചു.

കേസിൽ സിബിഐ പ്രത്യേക കോടതി ജഡ്ജ് ഹണി എം വർഗീസിന് പകരം പുതിയ ജഡ്ജിനെ നിയമിച്ച സാഹചര്യത്തിലാണ് കേസിന്‍റെ വിചാരണ നടപടികൾ എറണാകുളം ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആയ ഹണി എം വർഗീസ് സിബിഐ പ്രത്യേക കോടതിയുടെ അധിക ചുമതല നിർവ്വഹിക്കുകയായിരുന്നു. കോടതി മാറ്റം ഉണ്ടാകുമെങ്കിലും കേസിലെ തുടർ വിചാരണ നടത്തുക പ്രിൻസിപ്പൽ സെഷൻസ് ജ‍ഡ്ജിയായ ഹണി എം വർഗീസ് തന്നെയാകും. തുടർ വിചാരണ സംബന്ധിച്ച് ഉത്തരവ് ഉടൻ ഉണ്ടാകുമെന്നുമാണ് ഹൈക്കോടതിയുടെ അറിയിച്ചിരുന്നത്.

admin

Recent Posts

ബൂത്ത്തല പ്രവർത്തകരിൽ നിന്ന് ശേഖരിച്ച കണക്കുകൾ വിലയിരുത്തി ബിജെപി I POLL ANALYSIS

രണ്ടിടത്ത് വിജയം ഉറപ്പ് ; മറ്റു രണ്ടിടത്ത് അട്ടിമറി സാധ്യത ! കണക്കുസഹിതം ബിജെപിയുടെ അവലോകനം ഇങ്ങനെ #loksabhaelection2024 #bjp…

23 mins ago

മത്സരം കഴിഞ്ഞ് സുധാകരൻ തിരിച്ചുവന്നപ്പോൾ കസേര പോയി

മൈക്കിന് വേണ്ടി അടികൂടിയ സുധാകരനെ പിന്നിൽ നിന്ന് കുത്തി സതീശൻ | 0TTAPRADAKSHINAM #vdsatheesan #ksudhakaran

49 mins ago

തിരുവല്ലയിലെ വിശാലഹൃദയരായ പോലീസുകാര്‍; കൊട്ടാരക്കരയിലെ വന്ദനാ ദാസ് സംഭവം ആവര്‍ത്തിക്കാത്തതു ഭാഗ്യം….ഇന്നത്തെ ഒരു വാര്‍ത്ത ഇങ്ങനെയാണ്…

തിരുവല്ലയില്‍ സ്‌കൂട്ടര്‍ യാത്രികയെ തടഞ്ഞു നിര്‍ത്തിയ ശേഷം വലിച്ചു താഴെയിട്ട് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേര്‍ക്ക്…

52 mins ago

റഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് !കഠിനംകുളം സ്വദേശികളായ 2 ഇടനിലക്കാരെ അറസ്റ്റ് ചെയ്ത് സിബിഐ

റഷ്യൻ മനുഷ്യക്കടത്ത് കേസിൽ ഇടനിലക്കാരായ രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കഠിനംകുളം സ്വദേശികളായ അരുൺ, പ്രിയൻ എന്നിവറിയാണ്…

1 hour ago

അവസാനത്തെ വിക്കറ്റ് ഉടൻ വീഴും ; ബിജെപി വീഴ്ത്തിയിരിക്കും !

ആര്യ രാജേന്ദ്രൻ കസേരയിൽ നിന്നിറങ്ങാൻ ഒരുങ്ങിയിരുന്നോ ; മേയറൂട്ടിയുടെ ഭരണമികവ് തുറന്നുകാട്ടി കരമന അജിത് | KARAMANA AJITH #mayoraryarajendran…

1 hour ago

ജയിലിലിരുന്ന് ഭരണം വേണ്ട ; കെജ്‌രിവാളിന് കർശന താക്കീതുമായി കോടതി !

ഒന്നുകിൽ ജാമ്യം ; ഇല്ലെങ്കിൽ കസേരയില്ല മുഖ്യൻ ! ഇതിൽ ഏതാണ് വേണ്ടത് ?

1 hour ago