India

വിവാഹത്തിനായി മതം മാറ്റി! ഇപ്പോൾ ഗാർഹിക പീഡവും ഗർഭച്ഛിദ്രത്തിനായും നിർബന്ധിക്കുന്നു; തെന്നിന്ത്യൻ താരം അർണവിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി നടി ദിവ്യ ശ്രീധർ

ചെന്നൈ: തെന്നിന്ത്യൻ സീരിയൽ നടൻ അർണവ് അംജദിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യയും നടിയുമായ ദിവ്യ ശ്രീധർ. ഗാർഹിക പീഡനം,ഗർഭച്ഛിദ്രത്തിനുള്ള ശ്രമം,അവിഹിത ബന്ധം എന്നിവയാണ് ഭർത്താവിനെതിരെ ഭാര്യ ഉന്നയിക്കുന്ന ആരോപണങ്ങൾ.

2017 ൽ സംപ്രേഷണം ചെയ്ത കേളടി കൺമണി എന്ന് സീരിയൽ ഷൂട്ടിനിടെയാണ് ഇരുവരും പ്രണയത്തിലായത്. അഞ്ചുവർഷത്തിന് ശേഷം ഇരുവരും വിവാഹിതരായി. കഴിഞ്ഞ മാസം 25 ന് താൻ അമ്മയാകാൻ പോകുന്നുവെന്ന് വാർത്ത താരം ആരാധകരുമായി പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് ഭർത്താവിനെതിരെ ഗുരുതര ആരോപണനകളുമായി നടി രംഗത്ത് എത്തിയത്.

ഇപ്പോൾ അഭിനയിക്കുന്ന സീരിയലിലെ നായികയുമായി അർണവ് പ്രണയത്തിലാണെന്നും തന്നെ ഒഴിവാക്കി അവരെ വിവാഹം കഴിക്കാനുമാണ് ശ്രമമെന്ന് ദിവ്യ പറഞ്ഞു. അർണവ് മുസ്ലിം ആണ്. വിവാഹത്തിനായി താൻ മതം മാറി. ഇതിനെല്ലാം ശേഷമാണ് തന്നെ ഒഴിവാക്കുന്നത്. അർണവ് മർദ്ദിക്കുകയും ചെയ്തു. ഗർഭച്ഛിദ്രത്തിന് ശ്രമിക്കുകയും ചെയ്തുവെന്ന് നടി ആരോപിച്ചു.

എന്നാൽ നടിയുടെ ആരോപണങ്ങൾ തള്ളുകയാണ് അർണവ്. ദിവ്യ,ആദ്യ വിവാഹത്തിൽ കുഞ്ഞുണ്ടെന്ന കാര്യം മറച്ചുവെച്ചുവെന്നും സെറ്റിൽ എത്തി അപമര്യാദയായി പെരുമാറി നടിയെ അടിക്കാൻ ശ്രമിച്ചുവെന്നും അർണവ് പറയുന്നു. ദിവ്യയെ ഉപദ്രവിച്ചിട്ടില്ലെന്നും അവരാണ് കുഞ്ഞിനെ കൊല്ലാൻ നോക്കുന്നതെന്നും നടൻ വ്യക്തമാക്കി.

admin

Recent Posts

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

36 mins ago

ലോക്സഭാ തെരഞ്ഞെടുപ്പ് ! വോട്ടെണ്ണൽ പ്രക്രിയ സുതാര്യവും സുരക്ഷിതവുമായിരിക്കും ; വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. ജൂൺ നാലിന് നടക്കുന്ന വോട്ടെണ്ണൽ…

57 mins ago

പിണറായിയെ വലിച്ചുകീറി സാധാരണക്കാരൻ!

പിണറായി എന്താണോ പറയുന്നത് അതൊരിക്കലും നടക്കാത്തതായിരിക്കും ; വീഡിയോ വൈറൽ !

1 hour ago

ബിജെപി സഖ്യത്തിന് മിന്നുന്ന ഹാട്രിക് വിജയം! ! കേരളത്തിൽ ഇത്തവണ അക്കൗണ്ട് തുറക്കും ; ഇന്ത്യ ടുഡേ,ന്യൂസ് 18 എക്സിറ്റ് പോളുകളുടെ ഫലങ്ങൾ ഇങ്ങനെ

ദില്ലി : കേരളത്തിൽ എൻഡിഎ മൂന്നു സീറ്റുവരെ നേടുമെന്ന് പ്രവചിച്ച് ഇന്ത്യടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലങ്ങൾ. യുഡിഎഫ്…

1 hour ago

മമതയുടെ ലക്ഷ്യം മുന്നണി നേതൃസ്ഥാനമാണോ ?

മമത ബാനർജി എന്തു കൊണ്ടാണ് ഇൻഡി സഖ്യത്തിന്റെ നിർണായക യോഗത്തിൽ നിന്നും വിട്ടു നിൽക്കുന്നത് ? കാരണം അറിഞ്ഞാൽ നിങ്ങൾ…

1 hour ago

ദില്ലി ഹൈക്കോടതിയിൽ സി എം ആർ എൽ കൊടുത്ത ഹർജി ഗോവിന്ദ !

കോടതിയിൽ സമർപ്പിച്ച് കേസ് സ്റ്റാറ്റസ് റിപ്പോർട്ടിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ

2 hours ago