'Congress is a party that cannot accept the truth! Terrified by Boycott of Exit Poll Talks'; Amit Shah lashed out at Congress
ദില്ലി: ലോക്‌സഭാ എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്‌കരിച്ചതിന് പിന്നാലെ കോൺഗ്രസിനെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് സത്യത്തെ അംഗീകരിക്കാൻ കഴിയാത്ത പാർട്ടിയായി മാറിക്കഴിഞ്ഞിരിക്കുന്നു. കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ രാഹുൽ ഗാന്ധി കാര്യമായി ഇടപെട്ടു തുടങ്ങിയതോടെ കോൺഗ്രസ് നിഷേധാത്മക മനോഭാവത്തിലായിയെന്നും അമിത് ഷാ പറഞ്ഞു.
”ഇത്രയും കാലം കോൺഗ്രസ് നിഷേധാത്മക മനോഭാവത്തിലായിരുന്നു. തെരഞ്ഞെടുപ്പിൽ മുഴുവൻ ഭൂരിപക്ഷം അവർ നേടുമെന്നായിരുന്നു കോൺഗ്രസിന്റെ പ്രചരാണം. പക്ഷേ അവർക്ക് സാഹചര്യം എങ്ങനെയാണ് എന്ന് നല്ല രീതിയിൽ അറിയാം. വരാനിരിക്കുന്ന എക്‌സിറ്റ് പോളുകളിൽ അവരുടെ വൻ പരാജയമായിരിക്കും. അതിനാൽ അവർക്ക് മാദ്ധ്യമങ്ങളെ കാണുവാൻ കഴിയില്ല. അതിനാൽ അവർ മുഴുവൻ എക്‌സിറ്റ് പോളുകളും ബഹിഷ്‌കരിക്കുകയാണ് ചെയ്യുന്നത്” എന്ന് അദ്ദേഹം പറഞ്ഞു. എക്സിറ്റ് പോളുകൾ വളരെക്കാലമായി നടക്കുന്നതാണ്. എന്നാൽ ഇത്തവണ, തോൽവി കാരണം അവർക്ക് എങ്ങനെ വിശദീകരിക്കണമെന്ന് അറിയില്ല. അതിനാലാണ് അവർ ബഹിഷ്‌കരിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭാ എക്സിറ്റ് പോൾ ചർച്ചകളിൽ ടെലിവിഷൻ ചാനലുകളിൽ പങ്കെടുക്കേണ്ടതില്ലെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് അമിത് ഷായുടെ പരാമർശം. ടിആർപിക്ക് വേണ്ടി ഊഹാപോഹങ്ങളിൽ ഏർപ്പെടാൻ കോൺഗ്രസ് ആഗ്രഹിക്കുന്നില്ലെന്ന് പവൻ ഖേര എക്സിൽ കുറിച്ചു. ജൂൺ 4 ന് ഫലം പുറത്തുവരും. അതിനുമുൻപ് ടിആർപിക്കായി ഊഹാപോഹങ്ങളിലും സ്ലഗ്‌ഫെസ്റ്റുകളിലും ഏർപ്പെടാനുള്ള ഒരു കാരണവും ഞങ്ങൾ കാണുന്നില്ല എന്നായിരുന്നു പവൻ ഖേരയുടെ വിശദീകരണം.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…