ബോബി ചെമ്മണ്ണൂർ
കൊച്ചി :നടി ഹണി റോസിനെ അധിക്ഷേപിച്ചെന്ന കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിന് ശേഷം ബോബി ചെമ്മണ്ണൂരിനെ നാളെ കോടതിയില്‍ ഹാജരാക്കും.
സ്ത്രീകള്‍ക്കുനേരേ അശ്ലീലപരാമര്‍ശം നടത്തൽ, അത്തരം പരാമര്‍ശങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടർന്ന് ബുധനാഴ്ച രാവിലെ വയനാട്ടില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ബോബി ചെമ്മണ്ണൂരിനെ വൈകുന്നേരത്തോടെ കൊച്ചിയിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ നടി ഹണി റോസ് ഇന്ന് വൈകുന്നേരം എറണാകുളം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകി.
ബോബി ചെമ്മണ്ണൂര്‍ തുടര്‍ച്ചയായി അശ്ലീല അധിക്ഷേപങ്ങള്‍ നടത്തിയെന്നാരോപിച്ച് പരാതി നല്‍കിയശേഷം ഹണി റോസ് തന്നെയാണ് ഇക്കാര്യം കഴിഞ്ഞദിവസം സാമൂഹികമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്.
എറണാകുളം സെൻട്രൽ പൊലീസും വയനാട് എസ്പി തപോഷ് ബസുമതാരിയുടെ സ്ക്വാഡും ചേർന്നാണ് ഇന്നു രാവിലെ ഒൻപതു മണിയോടെ ബോബിയെ കസ്റ്റഡിയിൽ എടുത്തത്. വയനാട് മേപ്പാടിയിൽ ‘1000 ഏക്കർ’ എന്ന പേരിൽ ബോബിക്ക് തേയില എസ്റ്റേറ്റും റിസോർട്ടുമുണ്ട്. ഈ റിസോർട്ടിൽവച്ചാണു രാവിലെ പോലീസ് പിടികൂടിയത്. ഒളിവിൽപ്പോകാതിരിക്കാനായി പുലർച്ചെ നാലുമണിമുതൽ പോലീസ് സംഘം ഇവിടെ കാത്തുനിൽക്കുകയായിരുന്നു. ഫാം ഹൗസിന് പുറത്തേക്ക് പോകാൻ ബോബി ചെമ്മണ്ണൂർ കാറുമെടുത്ത് വരുമ്പോൾ പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
എ.ആർ.ക്യാമ്പിലെത്തിച്ചശേഷം ഇദ്ദേഹത്തെ കൊച്ചിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പരാതിക്കൊപ്പം ഡിജിറ്റൽ തെളിവുകളും ഹണി റോസ് ഹാജരാക്കിയിരുന്നു. ഹണി റോസിന്റെ പരാതിയിൽ മതിയായ തെളിവുകളുണ്ടെന്ന് എറണാകുളം ഡിസിപി വ്യക്തമാക്കി
കഴിഞ്ഞദിവസം കേസെടുത്തതിന് പിന്നാലെ ബോബി ചെമ്മണ്ണൂർ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനൊന്നും ഇടനൽകാതെയാണ് എറണാകുളത്തുനിന്നെത്തിയ പോലീസ് സംഘം ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഇവിടെനിന്നുള്ള ഡാൻസാഫ് സ്ക്വാഡ് (ലഹരി വിരുദ്ധ സ്ക്വാഡ്) അംഗങ്ങളാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ സഹായത്തിനുണ്ടായിരുന്നത്.
കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാര്‍ തീരത്തിന് സമീപം ചൈനീസ് ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച ദേശാടനപ്പക്ഷിയെ പരിക്കേറ്റ നിലയില്‍…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…