മലയാളത്തിൻ്റെ മുൻനിര നായികമാരിൽ ഒരാളായ പാര്‍വതിയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് താരസുന്ദരികൾ. മഞ്ജു വാര്യര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഗീതു മോഹൻദാസ്, പേളി മാണി, അഭിരാമി സുരേഷ്, നടന്മാരായ ഇന്ദ്രജിത്ത്, സംവിധായകരായ ആഷിഖ് അബു മുഹ്സിൻ പെരാരി, സിദ്ധാര്‍ഥ് ശിവ, താരപുത്രി പ്രാര്‍ത്ഥന ഇന്ദ്രജിത്ത് എന്നിവര്‍ ഇൻസ്റ്റാഗ്രാമിലൂടെ നടിക്ക് ആശംസകളുമായി രംഗത്തെത്തി.
നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ പാര്‍വതി തുടക്കം മുതലേ വളരെ സെലക്ടീവായിരുന്നു.കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിൽ അതീവ ശ്രദ്ധ പുലര്‍ത്തിയ പാര്‍വതി മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറിത്തുടങ്ങിയത് ബാംഗ്ലൂര്‍ ഡെയ്സ് മുതലായിരുന്നു. തൻ്റെ വ്യക്തതയുള്ള നിലപാടുകൾ കൊണ്ടും ഏറെ ശ്രദ്ധ ആകര്‍ഷിച്ച നടിയ്ക്ക് എന്ന് നിൻ്റെ മൊയ്തീനിലെ പ്രകടനം അത്രത്തോളം പ്രശംസകൾ നേടിക്കൊടുത്തു.
പിന്നീട് ചാര്‍ലി, ടേക്ക് ഓഫ് എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായി മലയാള സിനിമയിലെ കരുത്തുറ്റ നായികമാരിലൊരാളായി മാറാന്‍ പാര്‍വ്വതിക്ക് സാധിച്ചു.ഉയരെയും വൈറസുമാണ് പാര്‍വതി നായികയായി പുറത്തിറങ്ങാനിരിക്കുന്ന അടുത്ത ചിത്രങ്ങൾ. ഉയരെയിൽ ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന പൈലറ്റായ പല്ലവി എന്ന പെണ്‍കുട്ടിയായാണ് പ്രത്യക്ഷപ്പെടുന്നത്. കൂടാതെ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും പാര്‍വതിയാണ് നായികയായിയെത്തുന്നത്.
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…