മലപ്പുറം: എടപ്പാളിൽ നാടോടി ബാലികയ്ക്ക് ക്രൂരമര്‍ദ്ദനമേറ്റ സംഭവത്തിൽ പ്രതിയായ സിപിഎം നേതാവിനെതിരെ നടപടിയെടുക്കാതെ പാര്‍ട്ടി. 11 വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ പ്രതി സി.രാഘവൻ സിപിഎം ഏരിയ കമ്മറ്റിയംഗവും മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാണ്. ഇയാള്‍ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടാകില്ലെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് പറഞ്ഞു.
പെൺകുട്ടിയ്ക്ക് പരിക്കേറ്റത് വീഴ്ചയിലാണെന്നാണ് പാര്‍ട്ടി നടത്തിയ അന്വേഷണത്തിൽ വ്യക്തമായതെന്ന് ഇ എൻ മോഹൻദാസ് കൂട്ടിച്ചേര്‍ത്തു. വീട്ടിലെ ആക്രി സാധനങ്ങള്‍ പെറുക്കുന്നതിൽ നിന്ന് പെൺകുട്ടിയെ തടയുക മാത്രമാണ് സി രാഘവൻ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
പെൺകുട്ടിയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തിെക്കുറിച്ചുള്ള റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കാൻ മലപ്പുറം ജില്ലാ പോലീസ് മേധാവിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തത്.
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…