Kerala

“പാലു വാങ്ങാൻ പോകാനും, കോവിഡ് സർട്ടിഫിക്കറ്റ് എടുക്കണോ?” പുതിയ നിയന്ത്രണ മാനദണ്ഡങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി നടി രഞ്ജിനി

കൊച്ചി: സംസ്ഥാന സർക്കാർ പുറത്തിറക്കിയ പുതിയ കോവിഡ് മാനദണ്ഡങ്ങൾക്കെതിരെ രൂക്ഷവിമർശനങ്ങളാണ് പലയിടത്തു നിന്നും ഉയർന്നുകൊണ്ടിരിക്കുന്നത്. പുതിയ മാനദണ്ഡം അനുസരിച്ച് കടകളില്‍ എത്തുന്ന ഉപഭോക്താക്കള്‍ അടക്കം ഒരു ഡോസ് വാക്സിന്‍ എടുത്ത് 14 ദിവസം പിന്നിട്ടവരോ 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ നെഗറ്റീവ് ആണെന്ന് ഉറപ്പിച്ചവരോ കൊവിഡ് പോസിറ്റീവ് ആയി ഒരു മാസം കഴിഞ്ഞവരോ ആയിരിക്കണം എന്നാണ്. എന്നാൽ ഇതിനെ തുറന്നു വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം രഞ്ജിനി. ഫേസ്ബുക്കിലൂടെ ആയിരുന്നു താരത്തിന്റെ പരിഹാസരൂപേണയുള്ള വിമർശനം.

“പാലു വാങ്ങാൻ പോകാനും കൊറോണ സർട്ടിഫിക്കറ്റ് വേണോ എന്ന ചോദ്യമാണ് ചർച്ചയ്‌ക്ക് ആധാരം. ‘പാല്‍ വാങ്ങാന്‍ പോകണമെങ്കിലും കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഞാന്‍ ഹാജരാക്കണോ? നമ്മളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികള്‍” എന്നായിരുന്നു രഞ്ജിനിയുടെ പോസ്റ്റ്.

അതേസമയം സംസ്ഥാനത്ത് പുതിയ കോവിഡ് മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ കഴിഞ്ഞ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു. ജനസംഖ്യയിലെ പ്രതിവാര രോഗനിരക്ക് കണക്കാക്കി അടച്ചിടുന്നതിൽ താഴേത്തട്ടിൽ ആശയക്കുഴപ്പം ശക്തമാണ്. രോഗനിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങൾ വാർഡ് അടിസ്ഥാനത്തിലാണോ, പഞ്ചായത്ത് മൊത്തത്തിലാണോ കണക്കാക്കേണ്ടത് എന്നതിലാണ് പ്രധാന ആശയക്കുഴപ്പം.

എന്നാൽ തിരുവനന്തപുരത്തടക്കം കടകളിലെത്താൻ വാക്‌സിൻ സർട്ടിഫിക്കറ്റ്, കോവിഡില്ലാ സർട്ടിഫിക്കറ്റ്, രോഗംമാറിയ സർട്ടിഫിക്കറ്റ് എന്നിവ നിർബന്ധമാക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിൻ സർട്ടിഫിക്കറ്റ് മൊബൈലിലോ, പ്രിന്റ് ഔട്ട് എടുത്തോ കാണിക്കാം. ഇന്ന് കൂടുതൽ ചർച്ചകൾ നടത്തുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് തദ്ദേശസ്ഥാപന പ്രതിനിധികൾ പറയുന്നത്. അതേസമയം അടുത്ത ആഴ്ചകളിൽ നടക്കാനിരിക്കുന്ന ഓണം, മുഹറം ,ജന്മാഷ്ടമി, ഗണേശ് ചതുർത്ഥി അടക്കമുള്ള ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിരിക്കുകയാണ്. ഇതുസംബന്ധിച്ച് കോവിഡ് വ്യാപനം തീവ്രമായി തുടരുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു.

എന്നാൽ , വ്യപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന കമ്മിറ്റിയും ഇന്ന് യോ​ഗം ചേരുന്നുണ്ട്. ലോക് ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തിലാണ് യോഗം. കടകളിലെത്തുന്ന ഉപഭോക്താക്കൾക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വേണമെന്ന നിർദ്ദേശം പൂർണമായി അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. ഇതുൾപ്പെടെയുളള അൺലോക്ക് നിബന്ധനകളിൽ മാറ്റം വരുത്തണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Anandhu Ajitha

Recent Posts

130 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ജീവി മടങ്ങിയെത്തുന്നു ! ആകാംക്ഷയോടെ ലോകം

വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…

2 hours ago

അറ്റോമിക് ക്ലോക്ക് ! സമയത്തിന്റെ കൃത്യത അളക്കുന്ന അത്ഭുത യന്ത്രം

മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…

2 hours ago

ബംഗ്ലാദേശികൾ രാജ്യത്തേക്ക് കടക്കുന്നു ! പെറ്റ് പെരുകുന്നു ! മുന്നറിയിപ്പുമായി ഹിമന്ത ബിശ്വ ശർമ്മ

അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…

2 hours ago

അന്യഗ്രഹ വൈറസ് ?? ബഹിരാകാശ സഞ്ചാരികളെ ഉടനടി ഭൂമിയിലെത്തിക്കാൻ നാസ !

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…

2 hours ago

നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം ! സൂക്ഷിക്കൂ | CHAITHANYAM

നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…

2 hours ago

ഐശ്വര്യം ചോര്‍ന്നുപോകുന്ന അഞ്ച് വഴികള്‍ | SHUBHADINAM

വേദങ്ങളിലും പുരാണങ്ങളിലും ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവത്തിലോ വീട്ടിലോ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ഐശ്വര്യം…

2 hours ago