Featured

ആർട്ടിക്കിൾ 370 ചവറ്റുകുട്ടയിൽ ഇട്ടത് വെറുതെയല്ല!! കാശ്മീർ മാറുകയാണ് ലോകത്തിന് മാതൃകയാകുകയാണ്

ആഗസ്റ്റ് 5ന്റെ പ്രത്യേകത എല്ലാവർക്കും അറിവുള്ളതാണല്ലോ..കാലാകാലങ്ങളായി ഇന്ത്യയുടെ മാറിൽ രക്തം ചിന്തുന്ന കാശ്‌മീർ ഇഷ്യൂവിന് നിരന്തരമായ ഒരു പ്രതിവിധി ഉണ്ടായ ദിവസം!! മതത്തിന്റെയോ, പാർട്ടികളുടെയോ കണ്ണിൽക്കൂടിയല്ലാതെ നോക്കിയാൽ അടിമത്വത്തിൽ നിന്നും കാശ്‌മീർ ജനതയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ദിനമാണത്..വിദ്യാഭ്യാസത്തിനും, തൊഴിൽ നേടുന്നതിനുമുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തി, മതതീവ്രവാദത്തിനും, കല്ലെറിയുവാനും മാത്രമുള്ള ഉപാധിയാക്കി അടിച്ചമർത്തപ്പെട്ട കാശ്മീർ ജനതയെ വികസനത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും മുൻധാരയിലേയ്ക്ക് ഉയർത്തപ്പെട്ട ദിവസം!!
ആർട്ടിക്കിൾ 370, 35A എടുത്തുമാറ്റപ്പെട്ടതിനാൽ സാധ്യമായ ഭൂമികൈമാറ്റം മുഖേനെ ഒട്ടനവധി തൊഴിൽ സംരംഭങ്ങൾ കാശ്മീരിൽ ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്..നയനമനോഹരമായ കാഴ്ചകളാൽ ഭൂമിയിലെ സ്വർഗ്ഗങ്ങളിൽ ഒന്നായ കാശ്മീരിലെ ടൂറിസം സാധ്യതകൾ അനന്തമാണ്..ദാൽ, വൂളർ തടാകങ്ങളും, മഞ്ഞിൽപൊതിഞ്ഞ ഗുൽമാർഗ്, സോനാമാർഗ്, പഹൽഗം തുടങ്ങിയ പ്രകൃതിരമണീയമായ സ്ഥലങ്ങളും, അച്ചബാൽ പൂന്തോട്ടവും, പച്ചപ്പ്‌നിറഞ്ഞ മലനിരകളും കാശ്മീരിനെ ലോക ടൂറിസം മാപ്പിൽ ഒന്നാമതാക്കും, ഫിലിം ഷൂട്ടിങ്ങുകൾക്കും മറ്റുമായി വിദേശരാജ്യങ്ങളെ ആശ്രയിച്ചിരിക്കുന്ന നമുക്ക് ഇനി കാശ്മീന്റെ ഭംഗി അതിനായി ഉപയോഗിക്കാം..
ആയുർവേദത്തിന്റെ അനന്തസാധ്യതകളാണ് കാശ്‌മീരിലെ മണ്ണ്, തീർച്ചയായും ഇനിയങ്ങോട്ട് പ്രകൃതി ചികിത്സയുടെയും, ആയുർവേദത്തിന്റെയും കാലമാണ്, ഇക്കാര്യത്തിൽ അതിവിശിഷ്ടമായ പച്ചമരുന്നുകളുടെ കലവറയായ കാശ്മീരിൽ നിന്നും ഒരുപാട് സംഭാവനകൾ നമ്മൾ പ്രതീക്ഷിക്കുന്നുണ്ട്, ഇതിനുമുമ്പ് ആശുപത്രികളോ, യൂണിവേഴ്‌സിറ്റികളോ ഇല്ലാതിരുന്ന കാശ്മീരിൽ ഇപ്പോൾ ലോകോത്തര നിലവാരമുള്ള യൂണിവേഴ്‌സിറ്റികളും, ആശുപത്രികളും ഉയരുന്നു..


ബാല്യവിവാഹങ്ങളും, സ്ത്രീപീഡനങ്ങളും പതിവാക്കിയ താഴ്‌വര ഇന്ത്യൻ യൂണിയന്റെ ഒപ്പമായതോടു കൂടി അത്തരം ക്രൂരതകളിൽ നിന്നും മുക്തമായി..12 ശതമാനത്തോളം വരുന്ന പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് ഒരു ആനുകൂല്യങ്ങളും ഇല്ലാതിരുന്ന കാശ്മീരിൽ ഇപ്പോൾ അതൊക്കെ ലഭിക്കുന്നു..
ശുചീകരണ തൊഴിലാളികൾക്ക് പൗരത്വം നിഷേധിച്ചിരുന്ന കാലം മാറി അവർക്കും ഇന്ത്യൻ പൗരത്വം ലഭിച്ചു, കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ 41.05 ലക്ഷം ജനങ്ങൾക്ക് ഡൊമിസിൽ സർട്ടിഫിക്കറ്റ് നൽകി..റോഷിനി ആക്റ്റ് എന്ന പേരിൽ കാശ്മീരിലെ ഭൂമി തോന്നിയപടി കയ്യേറിയ ചില ലോക്കൽ പാർട്ടികൾ മണ്ണിന്റെ വിലയിടിച്ചു..ഭൂമികൈമാറ്റം അസാധ്യമാക്കി മണ്ണിന്റെ മക്കൾ വാദം ഉയർത്തിയ പ്രബലമായ ഒന്ന് രണ്ട് രാഷ്ട്രീയ പാർട്ടികൾ കയ്യടക്കി വച്ചിരുന്ന കാശ്മീരിലെ പാവങ്ങളുടെ മണ്ണിന് ഇപ്പോൾ നീതിയുക്തമായ വില ലഭിക്കുന്നു..


പടിഞ്ഞാറൻ പാകിസ്ഥാനിൽ നിന്നും കലാപ സമയത്ത് അഭയാർത്ഥിയായി വരേണ്ടിവന്ന ഇരുപതിനായിരത്തോളം പാവങ്ങൾക്ക് ഇപ്പോൾ ഇന്ത്യൻ പൗരത്വം നൽകുന്നു..തിരഞ്ഞെടുപ്പുകളോ, ശരിയായ മാനദണ്ഡങ്ങളോ ഇല്ലാതെ രാഷ്ട്രീയക്കാരുടെ ശിങ്കിടികൾ അനുഭവിച്ചു പോന്നിരുന്ന ആനുകൂല്യങ്ങളും, പദവികളും നിർത്തലാക്കി, ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ നടന്നു, അംഗീകാരമുള്ളവർ അധികാരത്തിലെത്തി..പരിശോധിക്കാൻ ആളില്ലാത്ത കണക്കില്ലാതെ സമ്പത്ത് അടിച്ചുമാറ്റി അടിച്ചുപൊളിച്ചു ജീവിച്ചിരിന്ന രാഷ്ട്രീയക്കാരുടെ ആശ്രിതർക്ക് അതെല്ലാം നഷ്ടമായി…ഇന്ത്യൻ നിയമങ്ങൾ കാറ്റിൽ പറത്തി സ്വന്തം ഇഷ്ടമനുസരിച്ചു ജീവിച്ചിരുന്ന ജിഹാദികളുടെ മനക്കോട്ടകൾ തകർന്നു..


ഇന്ത്യൻ നിയമത്തിന് കീഴിലായി കാശ്മീരികളും, ഇന്ത്യൻ യൂണിയന്റെ 890 നിയമങ്ങൾ കാശ്മീരിൽ പ്രാബല്യത്തിലായി, പണ്ട് കാശ്മീരിൽ നിലവിലുണ്ടായിരുന്ന പക്ഷപാതപരമായ 205 സ്റ്റേറ്റ് നിയമങ്ങൾ എടുത്തുകളഞ്ഞു, 130 നിയമങ്ങൾ മാറ്റിയെഴുതി..ത്രിവർണ്ണ പതാക ഉയർത്താൻ പോലും അധികാരമില്ലാതിരിന്ന കാശ്മീരിൽ നമ്മുടെ ത്രിവർണ്ണ പതാക അന്തസ്സോടെ പാറിക്കളിക്കുന്നു..

ഇതിനെല്ലാമുപരി മതതീവ്രവാദികളാൽ സ്വന്തം മണ്ണും,സമ്പത്തും, ഉപേക്ഷിച്ച് പാലായനം ചെയ്യേണ്ടി വന്ന പാവം കാശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസമാണ്..ഡൽഹിയിലേയും മറ്റും തെരുവുകളിൽ അഭയാർഥികളായി അലയേണ്ടി വന്ന അവരെയും മനുഷ്യരായി കണ്ട് അവരേയും സമൂഹത്തിന്റെ മുൻധാരയിൽ കൊണ്ടുവരുന്നു..
സാമ്പത്തികമായി ഒന്നുമില്ലാതെ കല്ലുകളും, തോക്കുകളുമായി നടന്നിരുന്ന കാശ്മീരി യുവാക്കൾക്ക് ഇനി സുവർണകാലം..രക്തച്ചൊരിച്ചിലുകൾ അവസാനിപ്പിക്കാൻ ശക്തമായ തീരുമാനങ്ങൾ എടുത്ത ഭരണാധികാരികൾക്ക് കാശ്മീർ ജനതയുടെ അനുഗ്രഹാശിസ്സുകൾ ഉണ്ടാകുക തന്നെ ചെയ്യും..കശ്യപമഹർഷിയുടെ കാശ്മീർ ലോകത്തിന് മാതൃക ആകട്ടെ..

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ക്‌ നന്ദി.. എനിക്കിത് പുതുജന്മം”CAA നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചതിന് പിന്നാലെ കണ്ണ് നനയ്ക്കുന്ന പ്രതികരണവുമായി പാകിസ്ഥാൻ അഭയാർത്ഥി

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…

9 mins ago

കൽപ്പാത്തിയെ ജാതി വർണ്ണ വെറിയുടെ കേന്ദ്രമാകാൻ സഖാക്കളുടെ ശ്രമം|OTTAPRADAKSHINAM

വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia

37 mins ago

പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp

53 mins ago

കള്ളപ്പണക്കേസ് ! ജാർഖണ്ഡ് മന്ത്രി ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു

റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ്‌ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…

2 hours ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു !അക്രമിയെന്നു സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. തലസ്ഥാന നഗരമായ ബ്രാട്ടിസ്‌ലാവയിൽനിന്നു 150 കിലോമീറ്ററോളം അകലെ ഹാൻഡ്‌ലോവയിൽ പാർട്ടി പരിപാടിയിൽ പങ്കെടുത്ത…

2 hours ago