India

അദാനി: കലുഷിതമായി പാർലമെന്റ്;നഷ്ട്ടപെട്ടതെല്ലാം തിരികെ പിടിക്കാനുറച്ച് വിപണിയിൽ തിരിച്ചുകയറി അദാനി ഓഹരികൾ

ദില്ലി : ഹിൻഡൻബർഗ് റിപ്പോർട്ടിനെത്തുടർന്ന് പ്രതിരോധത്തിലായ അദാനി ഗ്രൂപ്പ് ഓഹരികൾക്കെതിരായ ആരോപണങ്ങൾ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ സഭാനടപടികൾ തടസ്സപ്പെടുത്തിയതോടെ ലോക്‌സഭ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 വരെ നിർത്തി വയ്‌ക്കേണ്ടി വന്നു. രാജ്യസഭാ നടപടികളും ഉച്ചയ്ക്ക് 12 വരെ നിർത്തി. ഉച്ചയ്ക്ക് 12 ന് വീണ്ടും ലോക്സഭ ചേർന്നെങ്കിലും ബഹളം ആവർത്തിച്ചതിനെ തുടർന്ന് രാജ്യസഭ ഉച്ചയ്ക്ക് രണ്ടു മണി വരെ വീണ്ടും നിർത്തിവച്ചു

അതെ സമയം അദാനി ഗ്രൂപ്പ് ഓഹരികൾ വിപണിയിൽ നഷ്ടത്തിൽ നിന്ന് പതിയെ കര കയറുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. ഗ്രൂപ്പ് ഓഹരികളിൽ അദാനി എന്റർപ്രൈസസ് ആദ്യ ട്രേഡിങ് സെഷനിൽ 20 ശതമാനം അപ്പർ സർക്യുട്ട് പരിധിയിൽ മികച്ച നേട്ടത്തിലായി. വിപണികളിൽ ലിസ്റ്റ് ചെയ്ത പത്ത് അദാനി ഓഹരികളിൽ രണ്ടെണ്ണം ഒഴികെ മറ്റെല്ലാം മുന്നേറ്റം കാട്ടി.

അദാനി ഗ്രീൻ എനർജി, അദാനി പോർട്ട്സ്, അദാനി ട്രാൻസ്മിഷൻ എന്നീ മൂന്ന് പ്രധാന കമ്പനികളുടെ 110 കോടി ഡോളർ വായ്പയുടെ 2024 സെപ്തംബർ മാസത്തെ തിരിച്ചടവ് കാലാവധിക്ക് മുൻപു തന്നെ അദാനി ഗ്രൂപ്പ് പ്രമോട്ടർമാർ മുൻകൂറായി അടയ്ക്കുമെന്ന പ്രഖ്യാപനമാണ് ഓഹരി വില മുന്നേറിയതിന് കാരണമായത്.

B4 Admin

Recent Posts

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

12 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

15 hours ago

രാജ്നാഥ് സിങ്ങിന്റെ പേരിൽ വ്യാജപ്രചാരണം: വൈറൽ വീഡിയോ ഡീപ് ഫേക്ക് എന്ന് സൈന്യം

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…

15 hours ago

കുൽഗാമിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം: ധീരരായ ജവാന്മാരുടെ ത്യാഗത്തിന് മുന്നിൽ പതറാതെ ഭാരതം, പ്രദേശം വളഞ്ഞ് സൈന്യം!

ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…

16 hours ago

ശബരിമല സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാം: ഓൺലൈൻ ബുക്കിംഗ് ഇന്ന് തുറക്കും

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…

16 hours ago

ബി.എൽ.എം തട്ടിപ്പ് കേസ്: പ്രേംകുമാറിന് കുരുക്ക് മുറുകുന്നു അറസ്റ്റിലേക്ക് നീങ്ങി ക്രൈംബ്രാഞ്ച്!

നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…

16 hours ago