തിരുവനന്തപുരം: മഴക്കെടുതിയില് കേരളത്തിലെ ജനങ്ങള് ദുരിതം അനുഭവിക്കുമ്പോള് സര്ക്കാരിന്റെ പ്രചാരണത്തിനായി അഞ്ച് കോടി ചെലവഴിക്കാനൊരുങ്ങി ഇടത് സര്ക്കാര്. സംസ്ഥാന സര്ക്കാരിന്റെ പ്രചാരണ പരിപാടികള്ക്കായി സ്ഥിരം ഹോര്ഡിങ് സ്ഥാപിക്കാനാണ് സര്ക്കാര് ഇപ്പോള് മുതിരുന്നത്.
സംസ്ഥാന സര്ക്കാരിന്റെ പ്രവര്ത്തനങ്ങള് സംബന്ധിച്ച് പരസ്യ പ്രദര്ശനത്തിനായി തിരുവനന്തപുരത്തെ 12 ഇടങ്ങളില് കൂറ്റന് ഹോര്ഡിങ്ങുകള് സ്ഥാപിക്കാനാണ് ഈ തുക വകയിരുത്തുന്നത്. പ്രാരംഭ പ്രവര്ത്തനങ്ങള്ക്കായി ഒരു കോടി രൂപ സര്ക്കാര് ചുമതലക്കാര്ക്ക് കൈമാറിക്കഴിഞ്ഞു. സിഡ്കോയ്ക്കാണ് ഹോര്ഡിങ്ങുകളുടെ നിര്മ്മാണ ചുമതല.
ഇതുവരെ ഹോര്ഡിങ്ങുകള് വാടകയ്ക്ക് എടുത്താണ് സര്ക്കാര് പ്രവര്ത്തനങ്ങള് പരസ്യ പ്രദര്ശനം നടത്തിയിരുന്നത്. പബ്ലിക് റിലേഷന്സ് വകുപ്പാണ് ഇത് ചെയ്തിരുന്നത്. എന്നാല് അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുന്നതിന് ചെലവേറുമെന്നതിനാലാണ് പുതിയത് സ്ഥാപിക്കുന്നതെന്നാണ് സര്ക്കാര് വൃത്തങ്ങള് വാദിക്കുന്നത്.
ആനയറ വേള്ഡ് മാര്ക്കറ്റ്, കേശവദാസപുരം, വഴുതക്കാട് എന്നിവിടങ്ങളില് ഹോര്ഡിങ്ങുകളുടെ നിര്മ്മാണം പൂര്ത്തിയായി. ഇവ ആദ്യം വാടകയ്ക്കാണ് എടുത്തിരുന്നതെന്നാണ് വിവരം. അതേസമയം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയും ദുരിതവും നേരിടുമ്പോള് പരസ്യ പ്രചാരണത്തിനായി
ഇത്രയും തുക ചെലവഴിക്കുന്നത് എറെ വിമര്ശനം ഉയര്ത്തിയിട്ടുണ്ട്.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…