additional-si-attacked-by-woman-police-constable
കോട്ടയം: മൊബൈല്‍ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ച എഎസ്ഐയെ മര്‍ദ്ദിച്ച് വനിതാ പൊലീസുകാരി. അശ്ലീല സന്ദേശമയച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സ്റ്റേഷനുള്ളിലിട്ട്
പോലീസുകാരി അഡീഷണല്‍ എസ്ഐയെ മര്‍ദിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ കോട്ടയം പള്ളിക്കത്തോട് പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. ഇതേ സ്റ്റേഷനിലെ അഡീഷണല്‍ എസ്ഐയും വനിതാ പോലീസുകാരിയും തമ്മിലായിരുന്നു സംഘർഷം. സംഭവത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.
വനിതാ പൊലീസുകാരിയുടെ ഫോണിലേക്ക് എഎസ്ഐ അശ്ലീല സന്ദേശം അയച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നേരത്തെ വാക്കേറ്റവും സംഘര്‍ഷവുമുണ്ടായതായും വിവരമുണ്ട്. ഇതേത്തുടർന്നാണ് ഞായറാഴ്ച രാവിലെ വീണ്ടും തര്‍ക്കമുണ്ടാകുകയും വനിതാ പോലീസുകാരി അഡീഷണല്‍ എസ്ഐയെ മര്‍ദിക്കുകയും ചെയ്തത്.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…