അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ ട്രമ്പ് ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരായ ജനവിധിയായാണ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. ഇറാനുമായുള്ള യുദ്ധവും അതിന്റെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ ഉയർന്ന ഇന്ധനവിലയും അമേരിക്കൻ ജനതയ്ക്കിടയിൽ വലിയ അതൃപ്തിക്ക് കാരണമായെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. ജീവിതച്ചെലവും വിലക്കയറ്റവും തെരഞ്ഞെടുപ്പിൽ നിർണായക വിഷയങ്ങളായി.
റിപ്പബ്ലിക്കൻ പാർട്ടിയുടെ തിരിച്ചടിക്ക് ഇറാൻ യുദ്ധമാണ് പ്രധാന കാരണമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പരസ്യമായി പ്രതികരിച്ചതായാണ് റിപ്പോർട്ടുകൾ. ട്രംമ്പിന്റെ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയറും യുദ്ധത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഈ വിലയിരുത്തലിനോട് യോജിച്ചതായി റിപ്പോർട്ടുകളുണ്ട്. യുദ്ധത്തിന്റെ സാമ്പത്തിക ആഘാതവും ഇന്ധനവിലയിലെ വർധനയും വോട്ടർമാരുടെ തീരുമാനത്തെ സ്വാധീനിച്ചുവെന്ന വിലയിരുത്തലാണ് ഇതോടെ പാർട്ടിക്കുള്ളിൽ ശക്തമാകുന്നത്.
എന്നാൽ തെരഞ്ഞെടുപ്പിലെ തിരിച്ചടി അംഗീകരിക്കുമ്പോഴും ഇറാനെതിരായ സൈനിക നടപടിയെ ന്യായീകരിക്കുകയാണ് ട്രമ്പ്. ഇറാനെ ആണവായുധം സ്വന്തമാക്കാൻ അനുവദിക്കാനാകില്ലെന്നും ആവശ്യമെങ്കിൽ സമാനമായ തീരുമാനം വീണ്ടും എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കോൺഗ്രസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾക്ക് ലഭിച്ചതോടെ ട്രമ്പ് ഭരണകൂടത്തിന് മുന്നിലുള്ള രാഷ്ട്രീയ വെല്ലുവിളികൾ വർധിച്ചിരിക്കുകയാണ്. ഇറാൻ യുദ്ധവും സാമ്പത്തിക നയങ്ങളും അമേരിക്കൻ രാഷ്ട്രീയത്തിൽ എത്രത്തോളം നിർണായകമാകുമെന്നതിന്റെ സൂചനയായാണ് ഈ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്.
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…
പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന്റെ നാമങ്ങൾ…
യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…
ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യമായി സംഘടിപ്പിച്ച ദീപാവലി ആഘോഷം ശ്രദ്ധേയമായി. 2026 നവംബർ 7-ന് ബെയർൺസ്‌ഡെയിൽ റേസ്‌കോഴ്‌സിൽ…
എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19…
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നും അടിയന്തരമായി പുതിയ വൈദ്യുതി കരാറിൽ ഏർപ്പെട്ടില്ലെങ്കിൽ പവർകട്ട് ഒഴിവാക്കാനാകില്ലെന്നുമുള്ള മുന്നറിയിപ്പുകൾക്കിടെ പുതിയ വഴിത്തിരിവ്. അടുത്ത…