രാഷ്ട്രപതി ദ്രൗപതി മുർമു
ദില്ലി : രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി ജനങ്ങളെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു. ലോകമെമ്പാടും യുദ്ധങ്ങളും സാമ്പത്തിക അസ്ഥിരതയും നിലനിൽക്കുമ്പോഴും ആഗോള വളർച്ചാ നിരക്കിന്റെ ഇരട്ടി വേഗതയിലാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മുന്നേറുന്നതെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ലോകത്തിലെ മൊത്തം തത്സമയ ഡിജിറ്റൽ ഇടപാടുകളുടെ പകുതിയിലധികവും ഇന്ത്യയിലാണ് നടക്കുന്നത് എന്നത് രാജ്യത്തിന്റെ സാങ്കേതിക മുന്നേറ്റത്തിന്റെ വലിയ തെളിവാണെന്നും രാഷ്‌ട്രപതി പറഞ്ഞു. ദേശീയ ഗാനത്തിന്റെയും വന്ദേമാതരത്തിന്റെയും അകമ്പടിയോടെയാണ് രാഷ്ട്രപതിയുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിയത്.
സാമൂഹിക ക്ഷേമ രംഗത്തെ സർക്കാരിന്റെ നേട്ടങ്ങളും രാഷ്ട്രപതി എടുത്തുപറഞ്ഞു. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ രാജ്യത്ത് 25 കോടിയിലധികം ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. സൗജന്യ റേഷൻ പദ്ധതിയിലൂടെ 80 കോടിയിലധികം വരുന്ന ഗുണഭോക്താക്കൾക്ക് സുരക്ഷിതമായി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. രാജ്യത്ത് മാവോയിസ്റ്റ് സ്വാധീനം പൂർണ്ണമായും തുടച്ചുനീക്കാൻ കഴിഞ്ഞത് വലിയൊരു ദേശീയ നേട്ടമാണെന്നും, ബസ്തർ മേഖലയിൽ അതിവേഗത്തിലുള്ള വികസനവും സാംസ്കാരിക ഉണർവുമാണ് പ്രകടമാകുന്നതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
ദേശീയ സുരക്ഷാ രംഗത്തെ കരുത്ത് വെളിപ്പെടുത്തിക്കൊണ്ട് ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചും രാഷ്ട്രപതി പരാമർശം നടത്തി. ഭീകരവാദ നെറ്റ്‌വർക്കുകൾക്കെതിരെ കൃത്യമായ പ്രഹരമേൽപ്പിക്കാൻ ഇന്ത്യൻ സായുധ സേനയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും, ഭീകരരെയും അവരെ സഹായിക്കുന്നവരെയും എവിടെ ഒളിഞ്ഞിരുന്നാലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അവർ ഓർമ്മിപ്പിച്ചു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവച്ചത് കർഷകരുടെ താൽപ്പര്യങ്ങൾ മുൻനിർത്തിയുള്ള നിർണായക ചുവടുവെപ്പാണെന്നും അവർ വിശേഷിപ്പിച്ചു. കൂടാതെ, നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട ഓരോ വ്യക്തിയും വിഭവങ്ങളുടെ ലഭ്യതക്കുറവ് മൂലം ഒരാൾക്കും നീതി നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും രാഷ്ട്രപതി ഓർമ്മിപ്പിച്ചു
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…