Aadhar Card
ദില്ലി: പാന്‍കാര്‍ഡ് ആധാറുമായി മാര്‍ച്ച് 31 നു മുൻപ് ലിങ്ക് ചെയ്യാത്ത നികുതിദായകര്‍ക്ക് 500 രൂപ മുതല്‍ 1000 രൂപ വരെ പിഴ ചുമത്തുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്സസ് അറിയിച്ചു. 2022 മാര്‍ച്ച് 31 ആയിരുന്നു ബയോമെട്രിക് ആധാറുമായി പാന്‍ ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി.
മാര്‍ച്ച് 31(നാളെ) മുമ്പ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പറുമായി (ആധാര്‍) ലിങ്ക് ചെയ്യാത്ത നികുതിദായകര്‍ക്ക് പിഴ ചുമത്തുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സമയപരിധി പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പാന്‍ പ്രവര്‍ത്തനരഹിതമാക്കും.
അതേസമയം നിര്‍ദിഷ്ട തീയതിക്ക് ശേഷമാണ് ആധാര്‍ ലിങ്ക് ചെയ്യുന്നതെങ്കില്‍ 500 രൂപ പിഴ ഈടാക്കും. ജൂണ്‍ 30നുള്ളില്‍ ലിങ്ക് ചെയ്യുന്നവര്‍ക്കാണ് ഈ പിഴ. അഥവാ ഇതിനു ശേഷമാണ് പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതെങ്കില്‍ 1000 രൂപ പിഴ അടയ്ക്കേണ്ടി വരും.
മാത്രമല്ല ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതുള്‍പ്പെടെയുള്ള ആദായനികുതിയുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് ആധാര്‍ നമ്പര്‍ പാന്‍ നമ്പറുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാണ്. നേരത്തെ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സര്‍ക്കാര്‍ പലതവണ നീട്ടിയതിന് ശേഷമാണ് പിഴത്തുക സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കഅര്‍ പുറത്തുവിട്ടത്.
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…