ശങ്കരാചാര്യൻ അഥവാ ആദി ശങ്കരൻ. ആദിശങ്കരാചാര്യരുടെ ജീവിതം അഭ്രപാളിയിലേയ്‌ക്ക് എത്തുന്നു. പ്രശസ്ത സംവിധായകൻ അശുതോഷ് ഗോവാരിക്കറാണ് ശങ്കർ എന്ന പേരിൽ ചരിത്രപരമായ സിനിമ ഒരുക്കുന്നത്. മധ്യപ്രദേശിലെ ഓംകാരേശ്വറിൽ ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്തതിനു പിന്നാലെയാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ആദിശങ്കരാചാര്യരുടെ ജീവിതവും ജ്ഞാനവും വെള്ളിത്തിരയിലേക്ക് കൊണ്ടുവരാൻ അശുതോഷ് ഗോവാരിക്കറുമായി സഹകരിച്ചുള്ള ശ്രമമായാണ് ആചാര്യ ശങ്കർ സംസ്‌കൃത് ഏകതാ ന്യാസ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.
ആദിശങ്കരാചാര്യ ഇന്ത്യൻ ചരിത്രത്തിലെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു, അദ്ദേഹത്തിന്റെ തത്വങ്ങൾ ലോകമെമ്പാടുമുള്ള ആളുകളിൽ പ്രതിധ്വനിക്കുന്നു. ന്യാസ്, ഏകാത്മ ധം എന്നിവയുമായി സഹകരിച്ച് അദ്ദേഹത്തിന്റെ ജീവിതവും ജ്ഞാനവും സിനിമാറ്റിക് ക്യാൻവാസിൽ ചിത്രീകരിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്നാണ് ചിത്രത്തിന്റെ പ്രഖ്യാപനത്തിന് ശേഷം സംവിധായകൻ അശുതോഷ് ഗോവാരിക്കർ പറഞ്ഞത്. ആദിശങ്കരാചാര്യരുടെ തത്വങ്ങൾ, അദ്ദേഹത്തിന്റെ ബൗദ്ധിക വൈഭവം, സനാതന ധർമ്മത്തിന്റെ വൈവിധ്യമാർന്ന ധാരകളെ ഏകീകരിക്കാനുള്ള അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമം എന്നിവയുടെ ആഴത്തിലുള്ള സ്വാധീനം പര്യവേക്ഷണം ചെയ്യേണ്ട സമയം തികച്ചും അനുയോജ്യമാണ്. ചലച്ചിത്ര നിർമ്മാതാവ് അശുതോഷ് ഗോവാരിക്കറുമായി അതിനായി സഹകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അഭിപ്രായപ്പെട്ടത്.
അതേസമയം, അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ ഇദ്ദേഹത്തെ ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായാണ് കണക്കാക്കുന്നത്. നൂറ്റാണ്ടുകളായി ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന കേരളീയൻ കൂടിയാണ് ശ്രീശങ്കരാചാര്യർ. കേരളത്തിലെ കാലടിക്കടുത്ത് ജനിച്ച അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സന്ന്യാസിയായി. പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചർച്ചകളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം ഭാരതം മുഴുവൻ സഞ്ചരിച്ചു. മുന്നൂറിലധികം സംസ്കൃതഗ്രന്ഥങ്ങളുടെ കർത്താവ് കൂടിയാണ് ശ്രീശങ്കരാചാര്യർ. ഇവയിൽ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു. വേദാന്തതത്ത്വചിന്തയിലെ അദ്വൈതവിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശ്രീശങ്കരാചാര്യർ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സനാതന ധർമ്മത്തിന് ഇന്ത്യയിൽ ഒരു നവോത്ഥാന അടിത്തറ പാകിയ വ്യക്തിയാണ്.
തന്റെ അദ്വൈത സന്ദേശം ഭാരതം മൊത്തം പ്രചരിപ്പിച്ചു കന്യാകുമാരി മുതൽ കശ്മീർ വരെ യാത്ര ചെയ്തു ഭാരതത്തിന്റെ നാല് ദിക്കിൽ നാല് മഠങ്ങൾ സ്ഥാപിച്ചു അഖണ്ഡ ഭാരതത്തെ ഏകീകരിച്ച ജഗത് ഗുരുവാണ് ശ്രീ ശങ്കരാചര്യർ. ഈ രാഷ്ട്രനിർമ്മിതിയിൽ സനാതന ധർമ്മത്തിന്റെ പങ്ക് വിളിച്ചോതുക കൂടിയാണ് ശ്രീശങ്കരാചാര്യർ തന്റെ യാത്രകളിലൂടെ നിർവ്വഹിച്ചത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് മധ്യപ്രദേശിലെ ഓങ്കാരേശ്വർ ഏകാത്മതാ ധാമിൽ സ്ഥാപിച്ച 108 അടി വലിപ്പമുള്ള ശ്രീ ആദി ശങ്കരാചാര്യ പ്രതിമ. അതേസമയം, കേരളത്തിലെ കാലടിയിൽ ജനിച്ച് ലോകം മുഴുവൻ തന്റെ പ്രഭ ചൊരിഞ്ഞ് തൃശ്ശൂരിൽ ജീവൻ മുക്തനായ മഹാത്മാവിനെ കേരളം തിരസ്കരിച്ചതിന്റെ പശ്ചാത്തലത്തിലാണ് മധ്യപ്രദേശ് അദ്ദേഹത്തിന്റെ ജീവിത ജ്യോതി പുതു തലമുറയ്ക്ക് കൈമാറേണ്ട നിയോഗം ഏറ്റെടുത്തത് എന്നത് ശ്രദ്ധേയമാണ്. നേരത്തേ സൂചിപ്പിച്ചത് പോലെ കേരളത്തിൽ നിന്നുള്ള ആദ്യ വിശ്വപൗരനെ ഈ നാട് തിരസ്കരിച്ചത് ഇവിടുത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണമാണ്. ഈ രാഷ്ട്രത്തിന്റെ സാംസ്കാരിക പൈതൃക സമ്പത്തിനെ ഇല്ലായ്മ ചെയ്യുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ പക്ഷെ മാറി മറിയുന്ന കാലം വിദൂരമല്ല. ശങ്കര ദർശനങ്ങൾ വിലക്കുകൾ ലംഘിച്ച് തലമുറകളിലേക്ക് പ്രവഹിക്കുന്ന ദിവസം ആ ചരിത്ര പുരുഷന് ഈ മണ്ണിൽ നീതി കിട്ടിയേക്കാം.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…