ബന്ധുക്കൾ പിടിച്ചുവെക്കാൻ നോക്കിയിട്ടും കോടതിയുടെ വിധിപ്രകാരം ഒന്നിച്ചു ജീവിച്ചു തുടങ്ങിയ
സ്വവര്‍ഗാനുരാഗികളായ ആദില നസ്റീനും, നൂറ ഫാത്തിമക്കുമെതിരെ സൈബര്‍ ആക്രമണവുമായി ഇസ്ലാമിസ്റ്റുകള്‍. സ്വവര്‍ഗാനുരാഗം ഒരു മാനസിക രോഗമാണെന്നും, ചികിത്സിച്ച് മാറ്റാന്‍ കഴിയുമെന്നും, തൊട്ട് മതവിരുദ്ധമാണെന്നും നരകത്തില്‍ പോകുമെന്നും വരെയുള്ള വിദ്വേഷകമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം നിറഞ്ഞത്. സെക്ഷ്വല്‍ ഓറിയന്റേഷനെന്നത്, ഒരു വ്യക്തിക്ക് തീരുമാനിക്കാന്‍ കഴിയുന്നതല്ല എന്നും, പുരുഷന്‍ ആവുന്നതും സ്ത്രീയാവുന്നതുംപോലെ തന്നെയാണ് ഗേ യും ലെസ്‌ബിയനുമെന്ന ശാസ്ത്രീയ വിശദീകരണമൊന്നും വിദ്വേഷ പ്രചാരകര്‍ക്ക് ഒരു പ്രശ്നമല്ല.
ഇസ്ലാം സ്വവര്‍ഗരരതിയെ കര്‍ശനമായി വിലക്കുന്നുവെന്ന് കാരണമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ആദിലയും നൂറയും ചെയ്തത് ഇഹലോകത്തും പരലോകത്തും ഗതി കിട്ടാത്ത കാര്യമാണെന്നാണ് ഒട്ടുമിക്കപേരും കമന്റിടുന്നത്.
പെൺകുട്ടികളെ പിന്തുണക്കുന്ന എല്ലാ പോസ്റ്റുകളിലും ഇത്തരത്തിലെ കമന്റുകൾ നിറയുകയാണ്. കുടുംബത്തില്‍ ഇങ്ങനെ നടന്നാല്‍ നീ പ്രതികരിക്കുമോ, നീ അത് അനുവദിക്കുമോ എന്നാണ് ഇവര്‍ രോഷത്തോടെ പിന്തുണക്കുന്നവരോട് ചോദിക്കുന്നത്.
ഇതൊക്കെ തികച്ചും സാധാരണമാണ്. ഇപ്പൊള്‍ ആയിട്ടിലെങ്കില്‍ ഒരു നാലഞ്ച് കൊല്ലം കൊണ്ട് ഇതൊക്കെ ഇവിടെ സാധാരണയാകും. ഇപ്പൊള്‍ പുരോഗമിച്ച് ഇവിടെ എത്തിയിട്ടേ ഉള്ളൂ എന്ന് മാത്രം. ഇനിയും പുരോഗമിച്ചാല്‍ അതൊക്കെ സാധാരണയായി മാറും. എല്ലാം വിപ്ലവവും സ്വാതന്ത്ര്യവും ആണ്. കഷ്ടം!”- ഒരു വിദ്വേഷ കമന്റ് ഇങ്ങനെയാണ്.
ശവരതിയും, പീഡോഫീലിയയും മാനസിക വൈകൃതങ്ങളാണെന്നും അതല്ല സെക്ഷ്വല്‍ ഓറിയന്റേഷന്‍ എന്ന പ്രാഥമിക പാഠം പോലും മറച്ചുവച്ചാണ് ഇവര്‍ പ്രതികരിക്കുന്നത്. ചിലരാകട്ടെ സ്വര്‍വഗപ്രേമം മാനസിക രോഗമാണെന്ന് ആമേരിക്കന്‍ ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന തെറ്റായ വാര്‍ത്തയാണ് ക്വാട്ട് ചെയ്യുന്നത്. മറ്റു ചില ഇസ്ലാമിസ്റ്റുകള്‍ ആവട്ടെ ഇനി നീയൊക്കെ എങ്ങനെ ഗര്‍ഭിണിയാവും എന്നാണ് പരിഹസിക്കുന്നത്.
ഈ ഹേറ്റ് കമന്റ്സ് ഇടുന്നവരുടെ പ്രൊഫൈല്‍ നോക്കിയാല്‍ അറിയാം അവര്‍ ഒക്കെയും പൊട്ടന്‍ഷ്യല്‍ ഇസ്ലാമിസ്റ്റുകള്‍ ആണെന്ന്. അതായത് സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിക വിഷയങ്ങളില്‍ കൃത്യമായി ഇടപെടുന്നവര്‍ ആണിവര്‍. അതുകൊണ്ടുതന്നെ ഹീനമായ മതവെറി മാത്രമാണ് ഈ കുട്ടികളുടെ നേര്‍ക്ക് ഉണ്ടാവുന്നതെന്ന് വ്യക്തമാണ്. സ്വവര്‍ഗാനുരാഗികള്‍ ആണെന്ന് പ്രഖ്യാപിച്ചതോടെ നിങ്ങള്‍ ഇസ്ലാമില്‍ നിന്ന് പുറത്തായി എന്നും, ഇനി നിങ്ങള്‍ നരകത്തിന്റെ വിറകുകൊള്ളികള്‍ ആണെന്നും അവര്‍ പരസ്യമായി കമന്റിടുന്നുണ്ട്.
പക്ഷേ ആദിലക്കും നുറക്കും കേരളത്തില്‍ ശാസ്ത്രീയമായും പുരോഗമനപരമായും ചിന്തിക്കുന്ന ആളുകളുടെ ഭാഗത്തുനിന്ന് വലിയ പിന്തുണ കിട്ടുന്നുണ്ട്. ഇത് ഇസ്ലാമിക രാജ്യമല്ല, ഇന്ത്യയാണെന്നും, ഇന്ത്യന്‍ ഭരണഘടന ഏത് ഒരു പൗരനും നല്‍കുന്ന സ്വാതന്ത്ര്യമാണ് കോടതി അവര്‍ക്ക് അനുവദിച്ച് നല്‍കിയതെന്നും ഇത്തരം ആളുകള്‍ ശക്തമായി എഴുതി ഈ സ്വവര്‍ഗ ദമ്ബതികള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. നേരത്തെ അഖില, ഹാദിയയായി മാറിയപ്പോള്‍ അവള്‍ക്ക് ഇഷ്മുള്ളവക്കൊപ്പം ജീവിക്കാനും, ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അനുമതി നല്‍കിയത് ഇതേ കോടതിയാണെന്ന് ഓര്‍ക്കണം. അന്ന് സോഷ്യല്‍ മീഡിയില്‍ അതിനെ അനുകൂലിച്ച് കമന്റിട്ട ഇസ്ലാമിസ്റ്റുകളില്‍ ഒരു വിഭാഗമാണ് ഇന്ന് ആദില- നുറകേസില്‍ കോടതിയെപ്പോലും ആക്ഷേപിക്കുന്നത്.
1948 സെപ്റ്റംബർ 13–17 വരെ സർദാർ വല്ലഭഭായ് പട്ടേലിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ പോളോ. വെറും നാല്…
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ഇന്ന് അങ്ങേയറ്റം വൈകാരികവും സങ്കീർണ്ണവുമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ബംഗ്ലാദേശ് എന്ന രാഷ്ട്രത്തിന്റെ ജനനത്തിന്…
എൽ വി എം 3 റോക്കറ്റിന്റെ ആറാമത്തെ വിക്ഷേപണവും വിജയം ! ഇന്നത്തെ വിക്ഷേപണത്തിന് പ്രത്യേകതകൾ ഇതൊക്കെയാണ്. എന്താണ് ബ്ലൂ…
മദ്രസാ അദ്ധ്യാപകർക്കും ജീവനക്കാർക്കും ശമ്പളം നൽകാനുള്ള ബില്ലിൽ ഒളിച്ചു കടത്തിയ പ്രീണനം. അഖിലേഷ് യാദവിന്റെ ഭരണകാലത്ത് പാസാക്കിയ ബില്ല് പിൻവലിച്ച്…
വി ഡി സതീശനും യു ഡി എഫും തന്നെ ചതിയിൽ പെടുത്തി ! നിലവിൽ ആരുമായും ചർച്ച നടത്തിയിട്ടില്ല! അഭിപ്രായ…
ഷരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നിൽ യൂനുസ് ഭരണകൂടമാണ് കാരണമെന്ന് ആരോപിച്ച് ഹാദിയുടെ സഹോദരൻ രംഗത്ത്. ഫെബ്രുവരിയിൽ നിശ്ചയിച്ചിരിക്കുന്ന ദേശീയ…