Spirituality

ജീവിതം മംഗളകരമാക്കാൻ ആദിത്യഹൃദയമന്ത്രം ; ജപിക്കാം ജീവിതം ആനന്ദകരമാക്കാം

സൂര്യഭഗവാനെ പ്രീതിപ്പെടുത്തുന്ന മന്ത്രമാണ് ആദിത്യഹൃദയമന്ത്രം. നിത്യവും ആദിത്യഹൃദയമന്ത്രം ജപിച്ചാൽ ജീവിതത്തിൽ മംഗളകരമായ സംഭവങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. കൂടാതെ നിങ്ങളെ അലട്ടിക്കൊണ്ടിരുന്ന അലസത അകറ്റി ഉന്മേഷം കൈവരിക്കാൻ സാധിക്കുമെന്നും ആചാര്യന്മാര്‍ പറയുന്നു. എല്ലാ ദിവസവും ആദിത്യഹൃദയമന്ത്രം ജപിക്കുന്നത് ഉത്തമമാണ്. അതിരാവിലെ എഴുന്നേറ്റ് ശുദ്ധിയോടെ കിഴക്കോട്ടിരുന്ന് മന്ത്രം ജപിക്കുക. ദിവസവും 12 തവണ മന്ത്രം ജപിച്ചാൽ വേഗത്തിൽ ഫലസിദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം. എന്നാൽ ഉച്ചയ്ക്ക് 12 മണിക്ക് ശേഷം മന്ത്രം ജപിക്കാൻ പാടില്ല.

രാമായണത്തിലെ യുദ്ധകാണ്ഡത്തിൽ പരാമര്‍ശിച്ചിട്ടുള്ള ഈ മന്ത്രം ശ്രീരാമന് അഗസ്ത്യ മുനി ഉപദേശിച്ചു നൽകിയതാണ് എന്നാണ് ഐതീഹ്യം. രാമരാവണ യുദ്ധത്തിൽ രാമൻ തളര്‍ന്ന് ഇരിക്കുമ്പോള്‍ ദേവന്മാരോടൊപ്പം ആകാശത്ത് യുദ്ധം കണ്ടുകൊണ്ടിരുന്ന അഗസ്ത്യ മുനി താഴേക്കുവന്ന് രാമന് മന്ത്രം ഉപദേശിച്ചു നൽകുന്നു. ഇത് മൂന്ന് പ്രാവശ്യം ചൊല്ലിയ രാമന് ശക്തിതിരികെ ലഭിച്ച് രാവണനെ വധിച്ചുവെന്നാണ് ഐതീഹ്യം.

Anusha PV

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

1 hour ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

1 hour ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

2 hours ago