Chardham Journey; Kedarnath, Gangotri and Yamunotri temples were opened for devotees
ഡെറാഡൂൺ: ലോകപ്രശസ്തമായ തീർത്ഥാടനം ചാർധാം യാത്ര ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് ഉത്തരാഖണ്ഡിലെ കേദാർനാഥ്, ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ ഭക്തർക്കായി തുറന്നു. സംസ്ഥാന മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും ഭാര്യ ഗീതയും കേദാർനാഥ് ക്ഷേത്രം തുറക്കുന്ന ചടങ്ങിൽ പങ്കെടുത്തു. പതിനായിരത്തിലധികം ഭക്തരും അവിടെ കൂടിയിരുന്നു. ക്ഷേത്രനട തുറന്നതോടനുബന്ധിച്ച് ക്ഷേത്ര സമുച്ചയം മുഴുവൻ പൂക്കളാൽ അലങ്കരിച്ചിരുന്നു. ശ്രീകോവിലിന്റെ വാതിലുകൾ തുറക്കുന്ന സമയത്ത് ഹെലികോപ്റ്റർ വഴി തീർഥാടകർക്ക് നേരെ പുഷ്പവൃഷ്‌ടിയും നടത്തി.
യമുനോത്രി ക്ഷേത്രം കഴിഞ്ഞ ദിവസം രാവിലെ 7:00 മണിക്ക് തുറന്നു. ആയിരക്കണക്കിന് ഭക്തർ ഇതിൽ പങ്കെടുത്തു. ഇതേ തുടർന്ന് ഇന്നലെ ഉച്ചയോടെ ഗംഗോത്രി ക്ഷേത്രവും തുറന്നു. ബദരീനാഥ് ക്ഷേത്രത്തിന്റെ വാതിലുകൾ മെയ് 12 നാണ് തുറക്കുന്നത്.
മഞ്ഞുകാലത്ത് അടച്ചിടുകയും വേനൽക്കാലത്ത് തുറക്കുകയും ചെയ്യുന്ന ഈ നാല് ക്ഷേത്രങ്ങളിലേക്കുമുള്ള തീർത്ഥാടനത്തെ ‘ചാർധാം’ യാത്ര എന്നാണ് വിളിക്കുന്നത്. അക്ഷയ തൃതീയ നാളിലാണ് ചാർധാം യാത്രക്കായി ഈ ക്ഷേത്രങ്ങൾ തുറക്കുന്നത്. കേദാർനാഥ് ക്ഷേത്രം 12 ജ്യോതിർലിംഗങ്ങളിൽ ഒന്നാണ്. ബദരീനാഥ് അഥവാ ബദരിനാരായണൻ ക്ഷേത്രത്തിലെ പ്രതിഷ്ഠ ഭഗവാൻ വിഷ്ണുവാണ്. വൈഷ്ണവരുടെ 108 ദിവ്യ ദേശങ്ങളിൽ ഒന്നാണ് ബദരിനാഥ്. ഗംഗാ നദിക്ക് സമർപ്പിക്കപ്പെട്ടതാണ് ഗംഗോത്രി ക്ഷേത്രം. ഗംഗ കഴിഞ്ഞാൽ ഏറ്റവും പവിത്രമായ യമുന നദിക്കാണ് യമുനോത്രി ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…