ദില്ലി: ചന്ദ്രന് ശേഷം ഇനി എല്ലാ കണ്ണുകളും സൂര്യനിലേക്ക്.ഐഎസ്ആർഒ
സെപ്റ്റംബർ രണ്ടിന് ആദിത്യ-എൽ1 ദൗത്യം വിക്ഷേപിക്കാൻ പോകുന്നുവെന്നാണ് പുതിയ വാർത്ത. പേടകം വിക്ഷേപണത്തിന് തയ്യാറായതായി ഐഎസ്ആർഒയുടെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നിലേഷ് എം ദേശായി അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് സൂര്യ മിഷൻ ആദിത്യ-എൽ1 വിക്ഷേപിക്കുന്നത്. സൂര്യനെ കുറിച്ച് പഠിക്കാനുള്ള ആദിത്യ എൽ-1ന്റെ ദൗത്യം ഉടൻ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് നേരത്തെ പറഞ്ഞിരുന്നു.
ഇന്ത്യയുടെ ആദ്യത്തെ സോളാർ ദൗത്യമാണ് ആദിത്യ-എൽ1. ആദിത്യ-എൽ1 127 ദിവസം കൊണ്ട് 15 ലക്ഷം കിലോമീറ്റർ യാത്ര പൂർത്തിയാക്കും. ഇത് ഹലോ ഓർബിറ്റിൽ വിന്യസിക്കും. ഈ പോയിന്റ് സൂര്യനും ഭൂമിക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ സൂര്യനിൽ നിന്നുള്ള ഭൂമിയുടെ ദൂരവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഒരു ശതമാനം മാത്രമാണ്. പിഎസ്എൽവി റോക്കറ്റിൽ നിന്നായിരിക്കും ഈ ദൗത്യം വിക്ഷേപിക്കുക.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…