Thursday, May 2, 2024
spot_img

ചന്ദ്രന് ശേഷം ഇനി എല്ലാ കണ്ണുകളും സൂര്യനിലേക്ക്; ആദിത്യ എല്‍-1 സെപ്റ്റംബര്‍ 2ന് വിക്ഷേപിക്കും, 127 ദിവസം കൊണ്ട് 15 ലക്ഷം കിലോമീറ്റർ യാത്ര പൂർത്തിയാക്കുമെന്ന് ഐഎസ്ആർഒ

ദില്ലി: ചന്ദ്രന് ശേഷം ഇനി എല്ലാ കണ്ണുകളും സൂര്യനിലേക്ക്.ഐഎസ്ആർഒ
സെപ്റ്റംബർ രണ്ടിന് ആദിത്യ-എൽ1 ദൗത്യം വിക്ഷേപിക്കാൻ പോകുന്നുവെന്നാണ് പുതിയ വാർത്ത. പേടകം വിക്ഷേപണത്തിന് തയ്യാറായതായി ഐഎസ്ആർഒയുടെ സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നിലേഷ് എം ദേശായി അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് സൂര്യ മിഷൻ ആദിത്യ-എൽ1 വിക്ഷേപിക്കുന്നത്. സൂര്യനെ കുറിച്ച് പഠിക്കാനുള്ള ആദിത്യ എൽ-1ന്റെ ദൗത്യം ഉടൻ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് നേരത്തെ പറഞ്ഞിരുന്നു.

ഇന്ത്യയുടെ ആദ്യത്തെ സോളാർ ദൗത്യമാണ് ആദിത്യ-എൽ1. ആദിത്യ-എൽ1 127 ദിവസം കൊണ്ട് 15 ലക്ഷം കിലോമീറ്റർ യാത്ര പൂർത്തിയാക്കും. ഇത് ഹലോ ഓർബിറ്റിൽ വിന്യസിക്കും. ഈ പോയിന്റ് സൂര്യനും ഭൂമിക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ സൂര്യനിൽ നിന്നുള്ള ഭൂമിയുടെ ദൂരവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഒരു ശതമാനം മാത്രമാണ്. പിഎസ്എൽവി റോക്കറ്റിൽ നിന്നായിരിക്കും ഈ ദൗത്യം വിക്ഷേപിക്കുക.

Related Articles

Latest Articles