Kerala

ആദിത്യ എൽ1; വിക്ഷേപണത്തിനുള്ള അവസാന ഘട്ട ഒരുക്കങ്ങൾ ആരംഭിച്ചു; സെപ്റ്റംബർ രണ്ടിന് രാവിലെ 11.50-ന് വിക്ഷേപണം; ലക്ഷ്യം സൂര്യനിൽ നിന്നുമെത്തുന്ന വികിരണങ്ങളെക്കുറിച്ചുള്ള പഠനം;പ്രതീക്ഷയോടെ രാജ്യം

സൂര്യനെ പഠിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ആദിത്യ എൽ1-ന്റെ വിക്ഷേപണത്തിനുള്ള അവസാന ഘട്ട ഒരുക്കങ്ങൾ ആരംഭിച്ചു. പേടകം റോക്കറ്റിൽ സ്ഥാപിക്കുന്നത് അടക്കമുള്ള ജോലികൾ പൂർത്തിയാക്കി റോക്കറ്റിനെ വിക്ഷേപണത്തറയിൽ എത്തിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നും സെപ്റ്റംബർ രണ്ടിന് രാവിലെ 11.50-നാണ് വിക്ഷേപണം. സൂര്യനിൽ നിന്നുമെത്തുന്ന വികിരണങ്ങളെക്കുറിച്ചുള്ള പഠനമാണ് ആദിത്യ ലക്ഷ്യം വെയ്‌ക്കുന്നത്. അഞ്ച് വർഷവും രണ്ട് മാസവും നീണ്ടു നിൽക്കുന്ന സ്‌പേസ് ഓബ്‌സർവേറ്ററി ദൗത്യം വിജയിച്ചാൽ സൂര്യപര്യവേക്ഷണം നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

ഭൗമോപരിതലത്തിലൂടെ സഞ്ചരിക്കുമ്പോൾ തരംഗദൈർഘ്യങ്ങൾക്കുണ്ടാകുന്ന വ്യതിയാനങ്ങൾ മറികടക്കുന്നതിന് വേണ്ടിയാണ് ഭൂനിരപ്പിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലഗ്രാജിയൻ പോയിന്റായ എൽ1-ലേക്ക് പേടകത്തെ വിക്ഷേപിക്കാനൊരുങ്ങുന്നത്. ഈ പോയിന്റിൽ നിന്നും തടസ്സങ്ങളില്ലാതെ മുഴുവൻ സമയവും സൂര്യനെ നിരീക്ഷിക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത. നാല് മാസം അഥവാ 125 ദിവസമെടുത്താണ് ആദിത്യ അവിടെ എത്തിച്ചേരുക. 2024-ഓടെ മാത്രമേ പേടകം ലക്ഷ്യസ്ഥാനത്ത് എത്തുകയുള്ളൂ. സൂര്യന്റെ മദ്ധ്യഭാഗത്ത് നിന്ന് 9.86 സോളാർ റേഡിയസിലാണ് പേടകം അതിന്റെ സ്ഥാനമുറപ്പിക്കുക. ഏകദേശം ഏഴ് ലക്ഷം കിലോമീറ്റർ വേഗതയിലാകും പേടകം സഞ്ചരിക്കുക.

പിഎസ്എൽവി റോക്കറ്റാണ് പേടകത്തെ ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിക്കുന്നത്. 378 കോടി രൂപയാണ് ദൗത്യത്തിനായി ചിലവഴിക്കുന്നത്. സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ചുള്ള പഠനമാണ് ആദിത്യ എൽ-1 ലക്ഷ്യം വെയ്‌ക്കുന്നത്. കൊറോണൽ താപനം, കൊറോണൽ മാസ് ഇൻജക്ഷൻ, ബഹിരാകാശ കാലാവസ്ഥാ എന്നിങ്ങനെയുള്ള കാര്യങ്ങൾ വിലയിരുത്തുന്നതിന് ദൗത്യം സഹായകമാകും. ഏഴ് ഉപകരണങ്ങളാണ് പേടകത്തിൽ ഉണ്ടാകുക. ഇതിൽ നാലെണ്ണം സൂര്യനെ നേരിട്ടും മൂന്നെണ്ണം ലാഗ്‌റേഞ്ചിലെ ഹലോ ഓർബിറ്റിനെ കുറിച്ചും പഠനം നടത്തും. ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലെക്ക് വിക്ഷേപിക്കുന്ന ഉപഗ്രഹത്തെ ലോ എനർജി ഓർബിറ്റ് ട്രാൻസ്ഫർ രീതിയിൽ ഘട്ടം ഘട്ടമായാകും ലക്ഷ്യ സ്ഥാനത്ത് എത്തിക്കുക. ഇതിന് വേണ്ടി ഉപഗ്രഹത്തിലുള്ള പ്രൊപ്പൽഷൻ മൊഡ്യൂൾ ഉപയോഗിക്കും.

anaswara baburaj

Recent Posts

റായ്ബറേലിയോ വയനാടോ ?

രാഹുലേ, ഉടനെ തീരുമാനം അറിയിച്ചോ ; ഇല്ലെങ്കിൽ പണി കിട്ടും !

50 mins ago

ജമ്മു കശ്മീർ ഉൾപ്പെടെ നാല് സംസ്ഥാനങ്ങൾ ഇക്കൊല്ലം പോളിംഗ് ബൂത്തിലേക്ക് !തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളുമായി ബിജെപി; നേതാക്കൾക്ക് ചുമതല നൽകി

ദില്ലി : ജമ്മുകശ്മീര്‍ ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിൽ ഇക്കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൃത്യമായ തയ്യാറെടുപ്പുകളുമായി ബിജെപി. മഹാരാഷ്ട്ര, ഹരിയാണ,…

52 mins ago

സ്‌പീക്കർ സ്ഥാനം ആർക്ക് ? ചർച്ചകൾ നയിക്കുന്നത് രാജ്‌നാഥ് സിംഗ് ?

പ്രതിപക്ഷത്തെ അടിച്ചിരുത്താൻ ശക്തനായ സ്പീക്കർ വരുമെന്ന് ബിജെപി

1 hour ago

വോട്ടിംഗ് മെഷീന്‍ സുരക്ഷയില്‍ എലോണ്‍ മസ്‌ക്കും രാജീവ് ചന്ദ്രശേഖറും സംവാദത്തില്‍

വോട്ടിംഗ് മെഷീനിനെ കുറിച്ചുള്ള സംഭാഷണം അവസാനിക്കുന്നില്ല, തുടരുകയാണ്. SpaceX സിഇഒ എലോണ്‍ മസ്‌കുമായി നടന്നുവരുന്ന തര്‍ക്കത്തിന് വീണ്ടും ഇടപെട്ട് മുന്‍…

2 hours ago

തിരുവനന്തപുരത്ത് ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥി ജീവനൊടുക്കി ! ആത്മഹത്യ സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെയെന്ന് ആരോപണം

ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥിനി ജീവനൊടുക്കി. തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനി ആദിത്യയാണ് ആത്മഹത്യ…

2 hours ago

തമിഴ്‌നാട്ടിൽ വീണ്ടും അന്ധവിശ്വാസ കൊലപാതകം !അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ വെള്ളത്തിൽ മുക്കി കൊന്നു !

ചെന്നൈ∙ തമിഴ്‌നാട് അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ ശുചിമുറിയിലെ വെള്ളത്തിൽ മുക്കി കൊന്നു.ചിത്തിര മാസത്തിൽ ജനിച്ച കുട്ടി…

2 hours ago