Kerala

ഇളവുകൾ അർദ്ധരാത്രിമുതൽ! പാചക വാതക സിലിണ്ടറിന് ഇന്ന് മുതൽ വില കുറയും; 1,110 രൂപയുള്ള ഗ്യാസ് സിലിണ്ടറിന് ഇനി 910 രൂപ

തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ വില കുറച്ച കേന്ദ്ര സർക്കാർ തീരുമാനം അർദ്ധരാത്രിമുതൽ പ്രാബല്യത്തിൽ. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ 200 രൂപയുടെ സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു. ഇതോടെ 1,110 രൂപയുള്ള സിലിണ്ടറിന് 910 രൂപയാകും. ഉജ്വല യോജന പദ്ധതിയുടെ ഉപഭോക്താക്കൾക്ക് 400 രൂപ കുറയും.

വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങൾക്ക് നേരിയ ആശ്വാസം പകരുന്നതാണ് എൽപിജിക്ക് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച സബ്‌സിഡി. 200 രൂപയാണ് സബ്‌സിഡിയായി പ്രഖ്യാപിച്ചത്. ഗാർഹിക പാചക വാതക സിലിണ്ടർ ഉപയോഗിക്കുന്നവർക്ക് 200 രൂപയാണ് കുറയുന്നത്. കേരളത്തിൽ നിലവിൽ 1110 ഉള്ള സിലിണ്ടർ വില 910 രൂപയായി കുറയും. പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതിയിൽ ഉള്ളവർക്ക് നേരത്തെ 200 രൂപ സബ്‌സിഡിയായി പ്രഖ്യാപിച്ചിരുന്നു.

പുതിയ ആനുകൂല്യം കൂടി ലഭിക്കുമ്പോൾ സിലിണ്ടറിന് 400 രൂപ കുറയും. പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതി പ്രകാരം 75 ലക്ഷം പുതിയ ഗ്യാസ് കണക്ഷനുകൾ സൗജന്യമായി സ്ഥാപിക്കുമെന്നും അറിയിച്ചു. ഇന്നു ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനും 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിനും മുന്നോടിയായാണ് കേന്ദ്രസർക്കാറിന്റെ പ്രഖ്യാപനം. അതേസമയം, സബ്‌സിഡി പ്രഖ്യാപിച്ചതിന് തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധമില്ലെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ പ്രതികരിച്ചു.

anaswara baburaj

Recent Posts

ആലുവയിൽ അന്യസംസ്ഥാനക്കാരിയായ 12 വയസ്സുകാരിയെ കാണാതായി ! തട്ടിക്കൊണ്ട് പോയതെന്ന് സംശയം ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ആലുവയിൽ അന്യസംസ്ഥാനത്തൊഴിലാളിയുടെ മകളെ കാണാതായി. ആലുവ എടയപ്പുറത്തു കീഴുമാട് നിന്ന് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് 12 വയസ്സുകാരിയെ കാണാതായത്.…

1 hour ago

സോണിയയും രാഹുലും പ്രിയങ്കയും കോണ്‍ഗ്രസിന് വോട്ടു ചെയ്തില്ല | കൈപ്പത്തിക്കല്ല നേതാക്കളുടെ വോട്ട്

കോണ്‍ഗ്രസിന്റെ നേതാക്കളായ സോണിയയും രാഹുലും പ്രിയങ്കയും വോട്ടു ചെയ്തത് കോണ്‍ഗ്രസിനല്ല. സിപിഎം ജനറല്‍ സെക്രട്ടറിയുടെ വോട്ട് ആര്‍ക്കായിരുന്നു എന്നു പറയേണ്ടകാര്യമില്ല,…

1 hour ago

കാന്‍ ഫെസ്റ്റിവലില്‍ ക്രിസ്തുവിന്റെ ചിത്രമുള്ള വസ്ത്രവുമായി ഡൊമിനിക്കന്‍ നടി|

ഫ്രാന്‍സിലെ കാന്‍ ഫെസ്റ്റില്‍ തണ്ണിമത്തന്‍ ബാഗുയര്‍ത്തിയത് ഒരു പക്ഷേ മലയാളികള്‍ മാത്രമേ പെരുപ്പിച്ചു കണ്ട് ചര്‍ച്ച ചെയ്തിട്ടുള്ളൂ. അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍…

2 hours ago

ബിജെപി ജില്ലാ കമ്മറ്റി നടത്തിയ കോര്‍പ്പറേഷന്‍ ഓഫീസ് മാര്‍ച്ചില്‍ പോലീസ് അതിക്രമം ! നിരവധി പ്രവർത്തകർക്ക് പരിക്ക് ! പക്വതയെത്താത്ത മേയര്‍ നഗരത്തെ ഇല്ലാതാക്കുകയാണെന്ന് തുറന്നടിച്ച് ബിജെപി ജില്ലാ അദ്ധ്യക്ഷൻ അഡ്വ.വി.വി.രാജേഷ്

തലസ്ഥാന നഗരിയിലെ വെള്ളപ്പൊക്ക കെടുതിയും പകര്‍ച്ചവ്യാധി ഭീഷണിയും നേരിടുന്നതില്‍ സമ്പൂർണ്ണ പരാജയമായ നഗരസഭാ ഭരണത്തിനെതിരെ ബിജെപി ജില്ലാ കമ്മറ്റി നടത്തിയ…

2 hours ago

തലസ്ഥാന നഗരിക്ക് കേന്ദ്രത്തിന്റെ കരുതൽ ! വെള്ളക്കെട്ടിന് സ്ഥായിയായ പരിഹാരം കാണാൻ 200 കോടി അനുവദിച്ച് മോദി സർക്കാർ

ദില്ലി : തിരുവനന്തപുരത്തെ വെള്ളപ്പൊക്ക ദുരിത നിവാരണത്തിന് 200 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. തലസ്ഥാന ജില്ലയില്‍ മഴക്കെടുതികള്‍ മൂലം…

3 hours ago