ഇന്ത്യയുടെ സൗര നിരീക്ഷണ ദൗത്യം ആദിത്യ എൽ-1 ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് പുറത്തുകടന്നു. കൂടാതെ, ആദിത്യ എൽ-1 ലഗ്രാൻജിയൻ പോയിന്റ് ഒന്നിലേക്ക് യാത്ര ആരംഭിച്ചതായി ഐഎസ്ആർഒ വ്യക്തമാക്കി. ഇന്ന് പുലർച്ചെ ആണ് ലഗ്രാൻജിയൻ പോയിന്റ് ഒന്നിലേക്ക് ആദിത്യ എൽ-1 പ്രയാണം ആരംഭിച്ചത്.
ഭ്രമണപഥം മാറ്റുന്ന ഇന്‍സെര്‍ഷന്‍ ദൗത്യം വിജയകരമായെന്ന് ഐഎസ്ആര്‍ഒ സ്ഥിരീകരിച്ചു. 110 ദിവസം കൊണ്ടാണ് സൂര്യന്റെ എല്‍1ന് ചുറ്റുമുള്ള സാങ്കല്‍പിക ഭ്രമണപഥത്തില്‍ ആദിത്യ എൽ-1 എത്തുക. ഭൗമ കാന്തിക മണ്ഡലത്തിലെ അയോണുകളും ഇലക്ട്രോണുകളും സംബന്ധിച്ച ആദിത്യ എൽ-1 നിരീക്ഷണ സംവിധാനം നടത്തിയ പരിശോധന ഫലങ്ങൾ കഴിഞ്ഞ ദിവസം ഐഎസ്ആർഒ പുറത്ത് വിട്ടിരുന്നു. സൗരവാതത്തിന്റെയും ബഹിരാകാശ കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും ഉദ്ഭവം അടക്കമുള്ളവയെപ്പറ്റി പഠനം നടത്താന്‍ ഈ വിവരങ്ങൾ ഉപയോഗിക്കും.
അതേസമയം, ഭൂമിയുടെ ഭ്രമണപഥം വിടുന്ന അഞ്ചാമത്തെ ഐസ്ആർഒ പേടകമാണ് ആദിത്യ എൽ 1. കഴിഞ്ഞ ദിവസം സ്റ്റെപ്സ് ഉപകരണത്തിന്റെ സെൻസറുകൾ ഉപയോഗിച്ച് പേടകം സൂര്യനിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയിരുന്നു. ഭൂമിയിൽ നിന്നും 50,000 കിലോമീറ്റർ അകലെയുള്ള സൂപ്പർ-തെർമൽ, എനർജിറ്റിക് അയോണുകളെയും ഇലക്ട്രോണുകളെയും കുറിച്ചാണ് ഉപകരണം വിവരങ്ങൾ ശേഖരിച്ചിരുന്നത്. ഇത് സൗരയൂഥത്തിലെ കണികകളെ കുറിച്ച് കൂടുതൽ അറിയാൻ ശാസ്ത്ര സമൂഹത്തിന് സഹായിക്കുമെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു.
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…
മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…
ഭൂമിയിൽ നിന്നും ഏകദേശം 25 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഫോമൽഹോട്ട് (Fomalhaut) എന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ കണ്ടെത്തലുകൾ…