Adivasi youth was arrested with beef, accused of being trapped in a theft case Protest against forest department
ഇടുക്കി:കണ്ണംപടിയിൽ കാട്ടിറച്ചിയുമായി ആദിവാസി യുവാവിനെ അറസ്റ്റ് ചെയ്തതോടെ വനം വകുപ്പിനെതിരെ ആദിവാസികളുടെ പ്രതിഷേധം. കഴിഞ്ഞ മാസം ഇരുപതാം തീയതിയാണ് വിൽപനക്ക് കൊണ്ടുപോയ രണ്ടു കിലോ കാട്ടിറച്ചിയുമായി കണ്ണംപടി പുത്തൻ പുരയ്ക്കൽ സരിൻ സജിയെ കിഴുകാനം ഫോറസ്റ്ററും, സംഘവും അറസ്റ്റ് ചെയ്തത്.ആദിവാസികളെ കള്ളക്കേസിൽ കുടുക്കുന്നു എന്നാരോപിച്ച് ആദിവാസികൾ വനംവകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി.
ഇറച്ചി കടത്തിയ ഓട്ടോ റിക്ഷയും വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു.ഇവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച രാവിലെ വൻമാവ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് സരിൻ പിടിയിലായതെന്നാണ് വനം വകുപ്പ് അറിയിച്ചത് . ഇറച്ചി വിൽക്കാൻ സരിനെ ഏല്പിച്ച പതാലിൽ സനോജ്, മാക്കൽ സനിൽ എന്നിവരെ പിടികൂടാനുണ്ട്. അതേ സമയം ഇത് കള്ളക്കേസാണെന്നാണ് വിവിധ രാഷ്ട്രീയ പാർട്ടികളും ആദിവാസി സംഘടനയും ആരോപിക്കുന്നത്.
വനം വകുപ്പ് നടപടിക്കെതിരെ കേരള ഉള്ളാട മഹാ സഭയുടെ നേതൃത്വത്തിൽകിഴുകാനം ബീറ്റ് ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നിരവധി ആദിവാസികൾ പങ്കെടുത്തു. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം. ആദിവാസികളെ കള്ളക്കേസിൽ കുടുക്കിയ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും മാറ്റി നിർത്തി അന്വഷണം നടത്തണം എന്ന ആവശ്യപ്പെട്ട് സി പി എമ്മും സി പിഐയും ഡിവൈഎഫ്ഐയും നേരത്തേ സമരം നടത്തിയിരുന്നു.
ആവശ്യം അംഗീകരിക്കും വരെ കണ്ണംപടി വനമേഖലയിലെ മറ്റ് ആദിവാസി സംഘടനകളെ കൂടി സംഘടിപ്പിച്ച് സമരം ശക്തമാക്കാനാണ് കേരള ഉള്ളാട മഹാ സഭയുടെ തീരുമാനം. കാട്ടിറച്ചി കടത്തലിന് പിന്നിലുള്ളവര്‍ സ്‌ഥിരമായി മൃഗ വേട്ട നടത്തുന്നവർ ആണെന്നാണ് വനം വകുപ്പ് പറയുന്നത്. പിടികൂടിയത് ഏത് മൃഗത്തിന്റെ ഇറച്ചിയാണെന്ന് വ്യക്തമാകാൻ സാംബിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…