Kerala

കുട്ടികളെ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നത് മുതിർന്നവർ: ജുവനൈൽ നിയമത്തിലെ പഴുതുകൾ ചൂണ്ടിക്കാട്ടി ബി. സന്ധ്യ

കുട്ടികളാണെന്ന നിയമപരമായ ആനുകൂല്യം മുതലെടുത്ത് മുതിർന്നവർ കുട്ടികളെ ക്രിമിനൽ പ്രവർത്തനങ്ങൾക്കും ലഹരിക്കടത്തിനും ഉപയോഗിക്കുന്നതായി മുൻ ഡിജിപി ബി. സന്ധ്യ. കുട്ടികൾക്ക് കുറ്റകൃത്യങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് ധാരണയില്ലെന്ന പൊതുവായ വിലയിരുത്തൽ എല്ലാ സാഹചര്യങ്ങളിലും ശരിയല്ലെന്നും പല കുട്ടികൾക്കും തങ്ങൾ ചെയ്യുന്ന കാര്യങ്ങളുടെ ഗൗരവത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നും ബി. സന്ധ്യ ചൂണ്ടിക്കാട്ടി.

ചേരാനല്ലൂർ ബെൻസ് വാഹനാപകടത്തിലും തിരുവനന്തപുരം പാങ്ങപ്പാറയിലെ അഭിരാം കൊലക്കേസിലും പ്രതികളായ കുട്ടികളുടെ പ്രായവും ജുവനൈൽ നിയമവും സംബന്ധിച്ച ചർച്ചകൾ സജീവമാകുന്നതിനിടെയാണ് മുൻ ഡിജിപിയുടെ പ്രതികരണം. ജുവനൈൽ നിയമത്തിലെ പ്രായപരിധി 15 ആക്കി കുറയ്ക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് തലസ്ഥാനത്ത് നടന്ന ‘ഭദ്രപക്ഷം’ സംവാദത്തിൽ വിഷയം ചർച്ചയായത്.

ചേരാനല്ലൂർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട ജയകൃഷ്ണന്റെ മകൾ ഭദ്രകീർത്തി ഉന്നയിച്ച ചോദ്യത്തിനായിരുന്നു ബി. സന്ധ്യയുടെ മറുപടി. കുട്ടികളെക്കൊണ്ട് കുറ്റകൃത്യങ്ങൾ ചെയ്യിക്കുന്നതിന് പിന്നിൽ മുതിർന്നവരുടെ ഇടപെടലുണ്ടെന്നും നിയമത്തിലെ പഴുതുകൾ ചിലർ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ചർച്ചയിൽ സന്ധ്യയും നിയമവിദഗ്ധൻ അഡ്വ. നാഗരാജും വിശദീകരിച്ചു. കുട്ടികളുടെ പ്രായം മാത്രം പരിഗണിക്കുന്നതിനു പകരം കുറ്റകൃത്യങ്ങളിലെ അവരുടെ പങ്കാളിത്തവും അതിന് പിന്നിലെ സാഹചര്യങ്ങളും ഗൗരവമായി പരിശോധിക്കണമെന്ന ചർച്ചയ്ക്കും സംവാദം വഴിതുറന്നു

anjaliv

Recent Posts

റെയിൽവേയുടെ കുറ്റമോ? യാത്രക്കാരുടെ പൗരബോധമില്ലായ്മയോ?

ഭാരതീയ റെയിൽവേ ആധുനികവൽക്കരണത്തിന്റെ പാതയിൽ മുന്നേറുകയാണ്. പുതിയ ട്രെയിനുകൾ, നവീകരിച്ച കോച്ചുകൾ, മെച്ചപ്പെട്ട യാത്രാസൗകര്യങ്ങൾ, ശുചിത്വ സംവിധാനങ്ങൾ തുടങ്ങി യാത്രക്കാർക്കായി…

2 hours ago

ഭക്തിനിർഭരമായ ചടങ്ങുകളോടെ പണ്ഡാര പൊങ്കാല അടുപ്പ് ഒരുങ്ങി: കാർത്തിക പൊങ്കാലയ്ക്കായി ആത്മീയ ആവേശത്തിലേക്ക് ഉണർന്ന് ചക്കുളത്തുകാവ്!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും പ്രതീകമായ പ്രശസ്തമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവത്തിന്…

17 hours ago

സിപിഎം സെക്രട്ടറി സ്ഥാനത്തുനിന്നുള്ള മാറ്റം അറിയാതെയാണ് കോടിയേരി മരിച്ചതെന്ന് വെളിപ്പെടുത്തൽ: പിണറായിക്കെതിരെ ഭാര്യാസഹോദരൻ

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവസാന നാളുകളെക്കുറിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി ഭാര്യയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ. പാർട്ടി…

24 hours ago

കലാപഭൂമിയിൽ കരുതലിന്റെ കരങ്ങളുമായി ആർ.എസ്.എസ്: മണിപ്പൂരിന്റെ അഖണ്ഡതയും സമാധാനവും കാത്തുസൂക്ഷിക്കാൻ ദേശീയ ദൗത്യം

നവംബർ 16 മുതൽ 20 വരെ അസം, മണിപ്പൂർ എന്നിവിടങ്ങളിൽ ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് നടത്തിയ പഞ്ചദിന…

1 day ago

പഞ്ചാബ് പോലീസുകാരന്റെ കൊലപാതകം: പ്രധാന പ്രതി ഹാപ്പി ബഹ്മാൻ പിടിയിൽ!

പഞ്ചാബ് പോലീസുകാരന്റെ കൊലപാതകക്കേസിൽ പ്രധാന ഷൂട്ടറെന്ന് സംശയിക്കുന്ന ഹാപ്പി ബഹ്മാനെ പിടികൂടി. പഞ്ചാബ് പോലീസിന്റെ ആന്റി ഗ്യാങ്സ്റ്റർ ടാസ്‌ക് ഫോഴ്‌സ്…

1 day ago