ആലപ്പുഴ:ബിജെപി നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായിരുന്ന അഡ്വ രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിലെ പ്രധാന പ്രതികളിൽ ഒരാളെ രക്ഷപെടാൻ സഹായിച്ച സുഹൈൽ പോലീസ് പിടിയിലായി.
തെളിവ് നശിപ്പിച്ചതുൾപ്പെടെയുളള കുറ്റങ്ങളാണ് എസ്ഡിപിഐ പ്രവർത്തകനായ ഇയാളുടെ പേരിൽ ഉളളത്.ആലപ്പുഴ മുല്ലാത്ത് വാർഡിൽ ഷീജ മൻസിലിൽ സിയാദിന്റെ മകനാണ് 24 കാരനായ സുഹൈൽ.
ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എൻ.ആർ ജയരാജിന്റെ നേതൃത്വത്തിൽ ആലപ്പുഴ സൗത്ത് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് അരുൺ, സൈബർ പോലീസ് ഇൻസ്‌പെക്ടർ എം.കെ രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇതോടെ രഞ്ജിത്ത് വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അറിയിച്ചു.
എന്നാൽ ഇതിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറ് പേർ മാത്രമാണ് ഉളളതെന്നാണ് വിവരം. ആറ് ബൈക്കുകളിലായി 12 പേരെത്തിയാണ് രഞ്ജിത്ത് ശ്രീനിവാസനെ വീട്ടിൽ കയറി അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
നേരത്തെ നാല് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. ബാക്കിയുളളവരെക്കുറിച്ച് സൂചന കിട്ടിയിട്ടുണ്ടെന്നും നേരിട്ട് പങ്കെടുത്തവരുടെ തിരിച്ചറിയൽ പരേഡ് ഉൾപ്പെടെ നടത്തേണ്ടതിനാൽ അവരുടെ വിവരങ്ങൾ പുറത്തുവിടാനാകില്ലെന്നുമാണ് പോലീസ് വ്യക്തമാകുന്നത്.
മാത്രമല്ല ഓരോരുത്തരെ പിടികൂടുമ്പോഴും അതിനായി പല സ്ഥലങ്ങളിൽ പോകുമ്പോഴുമാണ് കൂടുതൽ തെളിവുകളും സൂചനകളും ലഭിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥന്‍ യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവം; എസ്.ഐക്കെതിരെ സസ്‌പെന്‍ഷന്‍ നടപടി
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…