Advances in the field of space are sowing the seeds of scientific spirit among the youth; India is leaping to new heights; Prime Minister also appreciated the women power of ISRO
തിരുവനന്തപുരം: ബഹിരാകാശ മേഖലയിലെ ഭാരതത്തിന്റെ മുന്നേറ്റം യുവജനങ്ങൾക്കിടയിൽ ശാസ്ത്ര മനോഭാവത്തിന്റെ വിത്തുകൾ പാകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ കുതിക്കാനൊരുങ്ങുന്ന വേളയിൽ തന്നെയാണ് ഗഗൻയാനും കുതിക്കുന്നത്. ബഹിരാകാശ രംഗത്തെ പുത്തൻ തലത്തിലേക്ക് എത്തിക്കാൻ ഈ സുപ്രധാന ദൗത്യത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രോയിലെ സ്ത്രീ ശക്തിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
5000-ത്തിലധികം സ്ത്രീകളാണ് ഇസ്രോയുടെ നേതൃനിരയിലുള്ളത്. ബഹിരാകാശ രംഗത്ത് സ്ത്രീശക്തിക്ക് വലിയ പ്രാധാന്യമാണുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 23-ലെ ചന്ദ്രയാന്റെ വിജയം യുവാക്കളിൽ പ്രത്യാശ ജനിപ്പിച്ചു. വീണ്ടും ചന്ദ്രനിലേക്ക് ഭാരതം പോകുമെന്നും ഭാരതത്തിന്റെ റോക്കറ്റിൽ യാത്രികർ ഇനിയും ചന്ദ്രനിലിറങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
2025 അവസാനത്തോടെയാകും ഗഗൻയാൻ ദൗത്യം വിക്ഷേപിക്കുക. ദൗത്യത്തിന് മുന്നോടിയായി ഇസ്രോ 20-ഓളം വെല്ലുവിളി നിറഞ്ഞ പരീക്ഷണ ദൗത്യങ്ങൾ നടത്തും. ഈ വർഷം അവസാനത്തോടെ വ്യോമമിത്രക റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കും. ഇതിന് ശേഷം രണ്ട് തവണ കൂടി ആളില്ലാ വിക്ഷേപണം നടത്തിയതിന് ശേഷമാകും നാലംഗ സംഘം യാത്ര പുറപ്പെടുക. TV-D1, D2, D3, D4 എന്നിങ്ങനെ നാല് ടെസ്റ്റ്-അബോർട്ട് മിഷനുകൾ ഉണ്ടാകും. LVM3-G1, G2 എന്നിങ്ങനെ രണ്ട് അൺ-ക്രൂഡ് മിഷനുകളും ദൗത്യത്തിന്റെ ഭാഗമായി നടത്തും. മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗത്യമാണ് ഗഗൻയാൻ. ഭൂമിയിൽനിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ നാല് ദിവസങ്ങളോളം തങ്ങി പഠനങ്ങൾ നടത്തുകയാണ് നാലംഗ സംഘത്തിന്റെ ലക്ഷ്യം.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…