AFGANISTAN
കാബൂള്‍: അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാക്കുകയാണ്. ഇപ്പോഴും അഫ്ഗാനിലെ സ്ത്രീകൾക്ക് സ്വാതന്ത്യമില്ല. ജോലിചെയ്യുന്നതിനും പഠിക്കുന്നതിനും സ്വാതന്ത്ര്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് അഫ്ഗാന്‍ സ്ത്രീകള്‍ നടത്തിയ പ്രകടനത്തിന് നേരെ വെടിവെപ്പ് നടത്തി താലിബാന്‍ തീവ്രവാദികള്‍. താലിബാന്‍ തീവ്രവാദികള്‍ ആകാശത്ത് വെടിവെയ് പ് നടത്തിയതോടെത്തന്നെ സ്ത്രീകള്‍ പേടിച്ച് ചിതറിയോടുകയായിരുന്നു. ഇപ്പോൾ ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ജോലി ചെയ്യാനും പഠിക്കാനുമുള്ള സ്വാതന്ത്രത്തിനും അവകാശത്തിനും വേണ്ടിയാണ് സ്ത്രീകൾ ശനിയാഴ്ച് പ്രകടനം നടത്തിയത്. താലിബാന്‍ അധികാരത്തില്‍ വന്ന് ഒരു വര്‍ഷം തികയുന്നതിന് മുന്നോടിയായിട്ടായിരുന്നു ഈ പ്രകടനം. അധികാരം എറെടുത്ത ശേഷം താലിബാന്‍ സ്ത്രീകള്‍ക്ക് ജോലി ചെയ്യാനും പെണ്‍കുട്ടികള്‍ക്ക് പഠിക്കാനും ഉള്ള സ്വാതന്ത്ര്യം പൂർണമായും താലിബാൻ എതിർത്തിരുന്നു.
താലിബാന്‍ സര്‍ക്കാരിന് കീഴില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്തൊക്കെ അവകാശങ്ങളാണ് ഉള്ളതെന്നത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയിരുന്നു. ഇതില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരത്തെയുണ്ടായിരുന്ന അവകാശങ്ങളെല്ലാം വെട്ടിച്ചുരുക്കിയിരുന്നു.
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എല്ലാവിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുള്ള സര്‍ക്കാരാണ് ഭരിക്കുകയെന്ന് താലിബാന്‍ വാഗ്ദാനം ചെയ്തതെങ്കിലും ലോകം കണ്ടത് ഏകാധിപത്യ ഭാരമാണ്. ഹൈസ്കൂള്‍ മുതല്‍ പെണ്‍കുട്ടികള്‍ക്ക് പഠിപ്പ് വിലക്കിയരുന്നു. പുരുഷന്‍റെ മേല്‍നോട്ടത്തിലല്ലാതെ സ്ത്രീകള്‍ വീട് വിട്ടിറങ്ങരുതെന്നും താലിബാന്‍ ശാസന നല്‍കിയിരുന്നു.
ഏറ്റവുമൊടുവില്‍ ഹെറാത്ത് പ്രവിശ്യയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് താലിബാന്‍ ഉത്തരവിറക്കിയിരുന്നു. സാബുല്‍ എന്ന പ്രദേശത്ത് കല്യാണപ്പാര്‍ട്ടികള്‍ സ്ത്രീകള്‍ പങ്കെടുക്കേണ്ടെന്നും വിലക്കിയിട്ടുണ്ട്. സ്ത്രീകളുടെ അവകാശത്തിന് വേണ്ടി വാദിക്കുന്ന ഹെറാത്ത് പ്രവിശ്യിലെ അസില മിസ്ബ പറയുന്നു: “അധികാരത്തില്‍ എത്തിയ ശേഷം സ്ത്രീകളെ അടിച്ചമര്‍ത്തുകയല്ലാതെ താലിബാന് മറ്റൊന്നും ചെയ്യാനില്ല. അവര്‍ ഞങ്ങള്‍ എല്ലാ സ്ത്രീകളെയും വീട്ടില്‍ തടവിലാക്കി”.
പുറത്ത് റസ്റ്റൊറന്‍റില്‍ വീട്ടുകാരുമൊത്ത് പോയി ഭക്ഷണം കഴിച്ചിരുന്നതാണ് ഞാന്‍. താലിബാന്‍ ഭരണത്തിന് ശേഷം എനിക്ക് വീട്ടുകാരുമൊത്ത് ഒരു നിമിഷം പോലും ചെലവഴിക്കാന്‍ സാധിക്കാതെ വന്നിരിക്കുന്നു.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…